വെ​ള്ളോ​ട​ത്തി​ൽ ത​റ​വാ​ട് കു​ടും​ബ സം​ഗ​മ​വും

ഇ​ഫ്താ​ർ വി​രു​ന്നും

വെ​ള്ളോ​ട​ത്തി​ൽ ത​റ​വാ​ട് കു​ടും​ബ​സം​ഗ​മ​വും ഇ​ഫ്താ​ർ വി​രു​ന്നും

ജു​ബൈ​ൽ: സൗ​ദി അ​റേ​ബ്യ​യി​ലെ ജു​ബൈ​ലി​ൽ താ​മ​സി​ക്കു​ന്ന വെ​ള്ളോ​ട​ത്തി​ൽ ത​റ​വാ​ട് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​സൗ​ഹൃ​ദ​ങ്ങ​ൾ പു​തു​ക്കി ഇ​ഫ്താ​ർ വി​രു​ന്നും സ്വീ​ക​ര​ണ സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​െൻറ വി​ശു​ദ്ധി​യും കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ദൃ​ഢ​ത​യും പ്ര​തി​ഫ​ലി​ച്ച ച​ട​ങ്ങി​ൽ ജു​ബൈ​ലി​ലെ വെ​ള്ളോ​ട​ത്തി​ൽ ത​റ​വാ​ട് കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം പ​ങ്കെ​ടു​ത്തു.

സ​ന്ദ​ർ​ശ​ക വി​സ​യി​ൽ സൗ​ദി​യി​ലെ​ത്തി​യ ബേ​പ്പൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ൻ​റ്​ പി.​വി. ശ​റ​ഫു​ദ്ദീ​ൻ, ഭാ​ര്യ സു​ബൈ​ദ, കോ​ട​നി​യി​ൽ മു​സ്ത​ഫ, ഭാ​ര്യ ജ​മീ​ല എ​ന്നി​വ​ർ​ക്ക് ത​റ​വാ​ട് കൂ​ട്ടാ​യ്മ സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വാ​സ​ലോ​ക​ത്തെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നാ​ട്ടി​ൽ നി​ന്നു​ള്ള അ​തി​ഥി​ക​ളു​മാ​യി വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും ഒ​ത്തു​ചേ​രാ​നും സാ​ധി​ച്ച​തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു.

വെ​ള്ളോ​ട​ത്തി​ൽ ത​റ​വാ​ട് ജു​ബൈ​ൽ കാ​ര​ണ​വ​ർ മ​ൻ​സൂ​ർ വെ​ള്ളോ​ട​ത്തി​ൽ, ന​ജു​മു​ൽ മേ​ല​ത്ത്, ഫൈ​സ​ൽ ഫാ​ഹിം വാ​സ്കോ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സ​ഭൂ​മി​യി​ലെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം ഒ​ത്തു​ചേ​ര​ലു​ക​ൾ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Tharavad family gathering and Iftar break in Vellodatta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.