വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ സംഘടിപ്പിച്ച ഇഫ്താർ
സ്നേഹവിരുന്ന്
റിയാദ്: സ്നേഹവും കാരുണ്യവും വിളിച്ചോതുന്ന പുണ്യമാസത്തിൽ പരസ്പര സൗഹൃദം പുതുക്കുന്നതിനായി വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്ന് ശ്രദ്ധേയമായി. റിയാദ് സുലൈയിലെ ഒയാസിസ് ഇസ്തിറാഹിൽ നടന്ന സംഗമത്തിൽ റിയാദിലെ വിവിധ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ സംഘടനാ പ്രതിനിധികളടക്കം നിരവധിയാളുകൾ പങ്കെടുത്തു. പ്രോഗ്രാം ചെയർമാൻ അൻസാർ കൊടുവള്ളി, കൺവീനർ റിസ് വാൻ പട്ടാമ്പി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
പ്രസിഡൻറ് ബിൻയാമിൻ ബിൽറു, സെക്രട്ടറി റിയാസ് വണ്ടൂർ, ട്രഷറർ സനു മാവേലിക്കര, ബഷീർ കരോളം, നൗഷാദ് ആലുവ, കബീർ പട്ടാമ്പി, ഡൊമിനിക് സാവിയൊ, നിസാർ പള്ളിക്കശ്ശേരി, അഞ്ജു അനിയൻ, ബിജു സ്കറിയ, വല്ലി ജോസ്, റിസ്വാന ഫൈസൽ, മിനുജ മുഹമ്മദ്, ഷംനാസ് അയൂബ്, ഉമറലി അക്ബർ, സാജിദ്, സനീഷ് നസീർ, രാഹുൽ രവീന്ദ്രൻ, മജീദ് പൂളക്കാടി, സൗമ്യ തോമസ്, സബ്രിൻ ഷംനാസ്, ഷാഹിന തിയ്യാട്ടിൽ, അൻവർ, ജോസ് കടമ്പനാട്, സഫീറലി, എൽദൊ വയനാട്, അഷ്റഫ്, ഷാഫി നിലമ്പൂർ, സഞ്ജു, ഷാൽബിൻ, സാജിദ, ഷമീന അൻസാർ, ആസിഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.