റിയാദ് ഇന്ത്യൻ അസോസിയേഷൻ 25ാം വാർഷികാഘോഷ
പരിപാടിയിൽ
റിയാദ്: റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) 25ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ യനാബ് ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ഉപദേശക സമിതി അംഗം ടി.എൻ.ആർ നായർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഉമ്മർകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി അരുൺ കുമരൻ വാർഷിക റിപ്പോർട്ടും ട്രഷറർ നിഖിൽ വാർഷിക കണക്കും അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ പ്രവർത്തന റിപ്പോർട്ടുകൾ ജീവകാരുണ്യ വിഭാഗം കൺവീനർ ഫവാദ് അബ്ദുൽ അസീസ്, കലാസാംസ്കാരിക വിഭാഗം കൺവീനർ ജുബിൻ പോൾ, മീഡിയ കൺവീനർ തങ്കച്ചൻ അജുമോൻ എന്നിവർ സമർപ്പിച്ചു.
അസോസിയേഷൻ വർഷംതോറും നൽകി വരുന്ന സ്കൂൾ സഹായ പദ്ധതിക്കായി അർഹരായ സ്കൂളുകളെ കണ്ടെത്താൻ റിയ അംഗങ്ങളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. തുടർന്ന് പ്രസിഡൻറ് ഉമർകുട്ടി റമദാൻ സന്ദേശം നൽകുകയും സമൂഹ നോമ്പുതുറ സംഘടിപ്പിക്കുകയും ചെയ്തു. വാർഷിക പൊതുയോഗത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
ഉപദേശക സമിതി അംഗം അബ്ദുസലാം പുതിയ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. ബിജു ജോസഫ് (പ്രസി.), ഇസക്കി (സെക്ര.), മഹേഷ് മുരളീധരൻ (ട്രഷ.), വിവേക്, സന്ദീപ് (വൈ. പ്രസി.), സൂരജ് വത്സല, മുതുകണ്ണൻ (ജോ. സെക്ര.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.മറ്റ് ഭാരവാഹികളായി ജോസഫ് അറക്കൽ (ജീവകാരുണ്യ വിഭാഗം കൺവീനർ), അരുൾ നടരാജൻ (ആർട്ട് ആൻഡ് കൾച്ചർ കൺവീനർ), തങ്കച്ചൻ അജുമോൻ (മീഡിയ കൺവീനർ) എന്നിവരെയും തെരഞ്ഞെടുത്തു. ജോയിൻറ് കൺവീനർമാരായി കെ.കെ. ഷാജി, ഡോ. പൊന്മുരുഗൻ (ജീവകാരുണ്യം), സിനിൽ സുഗതൻ, മണികണ്ഠൻ (ആർട്ട് ആൻഡ് കൾച്ചർ), പീറ്റർ രാജ്, രതീഷ് (മീഡിയ) എന്നിവരും ചുമതലയേറ്റു. ചടങ്ങിൽ ജോയിൻറ് സെക്രട്ടറി പീറ്റർ രാജ് സ്വാഗതവും ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു. ദേശീയഗാനാലാപനത്തോടെ വാർഷിക പൊതുയോഗ പരിപാടികൾ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.