അജ്വ ജിദ്ദ ഘടകം സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമത്തിൽ ഇബ്രാഹിംകുട്ടി ശാസ്താംകോട്ട സംസാരിക്കുന്നു
ജിദ്ദ: തഖ്വയാണ് പ്രധാനം എന്ന ശീര്‍ഷകത്തില്‍ അല്‍അന്‍വാര്‍ ജസ്റ്റീസ് ആൻഡ് വെല്‍ഫയര്‍ അസോസിയേഷന് (അജ്വ) സംസ്ഥാന കമ്മിറ്റിയും, ജി.സി.സി ഗ്ലോബല്‍ കമ്മിറ്റിയും നടത്തുന്ന റമദാന് കാമ്പയിന്റെ ഭാഗമായി അജ്വ ജിദ്ദ ഘടകം ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു.
സംഗമം ജി.സി.സി ഗ്ലോബല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടി ശാസ്താംകോട്ട ഉദ്ഘാടനം ചെയ്തു. നോമ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് അന്നപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ലെന്നും, ഭയഭക്തിയിലൂടെ മനസ്സിനെ ആത്മീയമായി സംസ്കരിക്കലാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് നജീബ് ബീമാപള്ളി അധ്യക്ഷത വഹിച്ചു. ഉപദേശക സമിതിയംഗം ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ റമദാന് ആശംസ നേർന്ന് സംസാരിച്ചു.
ജിദ്ദ കമ്മിറ്റിയില്‍ നിന്നും ജി.സി.സി ഗ്ലോബല്‍ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിംകുട്ടി ശാസ്താം കോട്ട (സീനിയര്‍ വൈസ് പ്രസിഡന്റ്), അനീസ് കൊടുങ്ങല്ലൂര്‍ (സംഘടനാകാര്യ സെക്രട്ടറി), സെയ്ദ് മുഹമ്മദ് കാശിഫി കാഞ്ഞിരപ്പിള്ളി, നൗഷാദ് ഓച്ചിറ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ ജിദ്ദ കമ്മിറ്റിക്ക് വേണ്ടി ശറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, നിസാര്‍ കാഞ്ഞിപ്പുഴ, ഇര്‍ഷാദ് ആറാട്ടുപുഴ, ഈസ കിഴിശ്ശേരി എന്നിവര്‍ ഷാള്‍ അണിയിച്ച് ആദരിച്ചു. ജനറല്‍ സെക്രട്ടറി ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മസ്ഊദ് മൗലവി ബാലരാമപുരം നന്ദിയും പറഞ്ഞു.
അബ്ദുള്‍ റഷീദ് ഓയൂര്‍, അബ്ദുള്‍ ലത്ത്വീഫ് കറ്റാനം, ഷിഹാബ് പൊന്മള, ഹാരിസ് ആലുവ, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, അബൂബക്കര്‍ വെള്ളില എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.