ഡബ്ല്യു.എം.എഫ് അൽ ഖർജ് ‘ശിശിരോത്സവം 2026’
ഉദ്ഘാടന ചടങ്ങിൽനിന്ന്
റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച ശിശിരോത്സവം 2026 പ്രവാസി സമൂഹത്തിന്റെ വലിയ ആഘോഷമായി മാറി. പരിപാടിയിൽ സൗദി അറേബ്യയിൽ നിന്നും 2026-27 കാലയളവിലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട ശിഹാബ് കൊട്ടുകാടിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
സൗദി നാഷനൽ കൗൺസിൽ നടത്തിയ ജൂനിയർ-സീനിയർ ക്വിസ് മത്സരത്തിൽ രണ്ടാം സമ്മാനം നേടിയ അൽ ഖർജ് ടീമംഗങ്ങളെ ശിഹാബ് കൊട്ടുകാടും നാഷനൽ ഭാരവാഹികളും ചേർന്ന് ഫലകങ്ങൾ നൽകി അഭിനന്ദിച്ചു. ക്വിസ് മാസ്റ്റർ വിവേക് ടി. ചാക്കോക്ക് ശിഹാബ് കൊട്ടുകാട് പ്രത്യേക ഫലകം സമ്മാനിച്ചു.
വിവേക് ടി. ചാക്കോ ക്രിസ്മസ്-പുതുവത്സര സന്ദേശവും നൽകി. സ്റ്റേറ്റ് കൗൺസിൽ പ്രസിഡൻറ് അഭിലാഷ് മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറിയും വരണാധികാരിയുമായ ഹെൻറി തോമസ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് 2026-27 സ്റ്റേറ്റ് കൗൺസിൽ നിയുക്ത പ്രസിഡൻറ് ആൽബിൻ ആേൻറാ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫോറം അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, നാഷനൽ, മിഡിൽ ഈസ്റ്റ്, ഗ്ലോബൽ നോമിനേഷനുകൾ എന്നിവ അവതരിപ്പിച്ചു.
സ്റ്റേറ്റ് കൗൺസിൽ നടത്തിയ ജൂനിയർ-സീനിയർ ക്വിസ് മത്സര വിജയികളെയും സ്റ്റേറ്റ് ഭാരവാഹികൾ അഭിനന്ദിച്ചു. ശിശിരോത്സവത്തിന്റെ ഭാഗമായി സംഘടനയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ മുഖ്യ ആകർഷണമായിരുന്നു. പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്തു. 50 കുട്ടികളടക്കം 170ഓളം പേർ പങ്കെടുത്ത ചടങ്ങിൽ 12 പേർ പുതുതായി സംഘടനയിൽ അംഗത്വം സ്വീകരിച്ചു. ജോയിൻറ് സെക്രട്ടറി ഷിനോയ് കുഞ്ഞപ്പൻ സ്വാഗതവും നിയുക്ത ട്രഷറർ ബിനു മണങ്ങാടൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.