ത​ബൂ​ക്ക് കെ.​എം.​സി.​സി മ​ഹാ ഇ​ഫ്താ​ർ സം​ഗ​മം

ത​ബൂ​ക്ക് കെ.​എം.​സി.​സി മ​ഹാ ഇ​ഫ്താ​ർ സം​ഗ​മ​വും ത​സ്‌​കി​യ​ത്ത് ക്യാ​മ്പും

ത​ബൂ​ക്ക്: കെ.​എം.​സി.​സി ത​ബൂ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മ​ദീ​ന റോ​ഡി​ലെ വി.​എ​ൽ.​എ​സ് അ​റീ​ന റി​സോ​ർ​ട്ടി​ൽ മ​ഹാ ഇ​ഫ്താ​ർ സം​ഗ​മ​വും ത​സ്‌​കി​യ​ത്ത് ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ത​ബൂ​ക്ക് ജാ​ലി​യാ​ത്ത് മ​ല​യാ​ളം വി​ഭാ​ഗം പ്ര​തി​നി​ധി ഫൈ​സ​ൽ മ​ദീ​നി​യാ​ണ് ത​സ്‌​കി​യ​ത്ത് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

1700ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത സം​ഗ​മ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഐ​ശ്വ​ര്യ​ത്തി​നും വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ന​ട​ന്നു. സ​മ​ദ് ആ​ഞ്ഞി​ല​ങ്ങാ​ടി, ഫ​സ​ൽ എ​ട​പ്പ​റ്റ, സി​റാ​ജ് കാ​ഞ്ഞി​ര​മു​ക്ക്, സാ​ലി പ​ട്ടി​ക്കാ​ട്, വീ​രാ​ൻ​കു​ട്ടി കു​മ്മി​ണി​പ​റ​മ്പ്‌, അ​ലി വെ​ട്ട​ത്തൂ​ർ, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, ക​ബീ​ർ പൂ​ച്ചാ​മം, ഖാ​ദ​ർ ഇ​രി​ട്ടി, ഗ​ഫൂ​ർ പു​തു​പൊ​ന്നാ​നി, ആ​ഷി​ഖ് കാ​ട​പ്പ​ടി, ഇ​സ്മാ​യി​ൽ പു​ള്ളാ​ട്ട്, ന​സ്മ നി​സാ​ർ, ഷി​ഫ്ന സാ​ബി​ഖ്, നെ​ഫ്ല നി​സാം, മു​ഹ്സി​ന സ​രി​ഷ്, മി​ർ​ഫ ത​സ്‌​നി, സു​മ​യ്യ ഇ​സ്മാ​യി​ൽ, ഫ​ഫ്മി​ദ ഫ​സ​ൽ, റ​ഫീ​ന യാ​സ​ർ, ഷ​ഹ​ന ആ​ദി​ൽ, റി​ഷാ​ന റ​ഷാ​ദ്, നി​ദ അ​ലി, ഷ​മി സ​ഫീ​ർ, ബാ​നു ബാ​ദു​ഷ, സാ​ജി​റ അ​ലി, ത​സ്‌​നി യാ​സ​ർ, ഇ​ഷ നാ​സി എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Tabuk KMCC Maha Iftar Sangam and Taskiyat Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.