‘ടെക്സ’ മാധ്യമപുരസ്​കാരം എം. റഫീഖിന്

റിയാദ്: ‘ടെക്സ’ റിയാദി​െൻറ മാധ്യമപുരസ്​കാരത്തിന് ‘മാധ്യമം’ ദിനപത്രത്തിലെ തിരുവനന്തപുരം എയർപോർട്ട്​ ലേഖകൻ എം. റഫീഖിനെ തെരഞ്ഞെടുത്തു. സൗദി അറേബ്യയിൽ റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടയ്മയാണ് ടെക്സ. പ്രവാസി മലയാളികൾ നേരിടുന്ന സമകാലിക പ്രശ്നങ്ങളും യാത്രാദുരിതങ്ങളും നൊമ്പരങ്ങളും നിരന്തരമുള്ള വാർത്തകളിലൂടെ പൊതുസമൂഹത്തിന് മുന്നിലവതരിപ്പിക്കുകയും അധികാരികളുടെ ശ്രദ്ധക്ഷണിക്കുകയും ചെയ്തത് മുൻ നിർത്തിയാണ് അവാർഡ് നൽകുന്നത്. നൗഷാദ് കിളിമാനൂർ, സജീവ് നാവായിക്കുളം, സലാഹുദ്ദീൻ മരുതിക്കുന്ന് എന്നിവരടങ്ങിയ ജൂറിയാണ് റഫീഖിനെ തെരഞ്ഞെടുത്തത്. ഇൗ മാസം 17ന് റിയാദിൽ നടക്കുന്ന ടെക്സയുടെ എട്ടാം വാർഷിക പരിപാടിയായ ‘ടെക്സോത്സവം’ മെഗാഷോയിൽ വച്ച് അവാർഡ് സമ്മാനിക്കുമെന്ന് പ്രസിഡൻറ് നിസാർ കല്ലറ, ജനറൽ സെക്രട്ടറി സുരേഷ് പാലോട്, ട്രഷറർ പ്രകാശ് വാമനപുരം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2008 മുതൽ മാധ്യമത്തി​​െൻറ എയർപോർട്ട്​ ലേഖകനായി പ്രവർത്തിക്കുന്ന എം. റഫീഖ്​ തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ്​. ഭാര്യ: സുൽഫത്ത്​. മക്കൾ: മുഹമ്മദ്​ നബീൽ, നാഫില ബീഗം. 
 
Tags:    
News Summary - Texa Media Award M Rafeeq-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.