????????? ???????????? ?????????? ???????? ??????????? ??????????????????

ടെല്ലേഴ്​സൺ റിയാദിൽ; ട്രഷറി സെക്രട്ടറിയും വരുന്നു

റിയാദ്​: അമേരിക്കൻ സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടെല്ലേഴ്​സൺ റിയാദിലെത്തി. അദ്ദേഹത്തി​​െൻറ ഒരാഴ്​ച നീളുന്ന ഏഷ്യൻ പര്യടനത്തി​​െൻറ തുടക്കം സൗദി അറേബ്യയിൽ നിന്നാണ്​. 
കിങ്​ സൽമാൻ വ്യോമതാവളത്തിൽ വിമാനമിറങ്ങിയ ടെല്ലേഴ്​സൺ പിന്നീട്​ വിദേശകാര്യ മന്ത്രി ആദിൽ ജുബൈറുമായി ചർച്ച നടത്തി. സൗദിയിലെ ചർച്ചകൾക്ക്​ ശേഷം അദ്ദേഹം ഖത്തറിലേക്ക്​ തിരിക്കും. 
ടെല്ലേഴ്​സണിന്​ പിന്നാലെ യു.എസ്​ ട്രഷറി സെക്രട്ടറി സ്​റ്റീവൻ മനുഷിനും സൗദി​യിലെത്തുന്നുണ്ട്​. ടെററിസ്​റ്റ്​ ഫിനാൻസിങ്​ ടാർജറ്റ്​ സ​െൻററി​​െൻറ (ടി.എഫ്​.ടി.സി) ആലോചനകൾക്കും ഇറാൻ വിഷയത്തിലെ ചർച്ചകൾക്കുമാണ്​ അദ്ദേഹം വരുന്നത്​. ടെററിസം ആൻഡ്​ ഫിനാൻഷ്യൽ ഇൻറലിജൻസ്​ അണ്ടർ സെക്രട്ടറി സിഗൽ മൻഡേൽകറും ഒപ്പമുണ്ട്​. 
സൗദിക്ക്​ പുറമേ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളും സംഘം സന്ദർ​ശിക്കും. 
ഇറാനുമായുള്ള ആണവകരാര്‍ അമേരിക്ക ദുര്‍ബലപ്പെടുത്തുന്ന സാഹചര്യത്തില്‍ ടെല്ലേഴ്​സ​​െൻറ സൗദി സന്ദര്‍ശനം വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. 
ഇറാഖുമായി സൗദി സൗഹൃദം ഊഷ്മളമാക്കിയ സാഹചര്യത്തില്‍ കുര്‍ദ് പ്രദേശത്തെ അഭിപ്രായ വോട്ടെടുപ്പും അമേരിക്കയുടെ നിലപാടും സന്ദര്‍ശനത്തില്‍ വിഷയമായേക്കും.
Tags:    
News Summary - Tellerson in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.