'തവക്കൽന' ആപ്പ് ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങി; അവധിയിൽ നാട്ടിലുള്ളവർക്ക് ഉപകാരപ്രദം

ജിദ്ദ: സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിലവിൽ വന്ന 'തവക്കൽന' ആപ്പ് ഞായറാഴ്​ച മുതൽ ഇന്ത്യയിലും ലഭ്യമായി തുടങ്ങി. മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ഭൂരിപക്ഷം അറബ് രാജ്യങ്ങളിലും യൂറോപ്പിലുമായി 75 രാജ്യങ്ങളിൽ ഇന്ന് മുതൽ ആപ്പ് പ്രവർത്തിക്കും.

സൗദിയിൽനിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണിത്. സൗദിയിൽനിന്നും വാക്​സിൻ എടുത്തവരുടെ വിവരങ്ങൾ അപ്ഡേറ്റായി ലഭിക്കുന്ന ഏക ആപ്പാണിത്.


രണ്ട് വാക്​സിനും സ്വീകരിച്ചവരോ ഒരു വാക്​സിൻ എടുത്ത് 14 ദിവസങ്ങൾ കഴിഞ്ഞവരോ, നേരത്തെ കോവിഡ് രോഗം ബാധിച്ച് ഭേദമായവരോ ആയവരുടെ ആരോഗ്യ സ്ഥിതി കടും പച്ച നിറത്തിലാണ് തവക്കൽന ആപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടാവുക. സൗദിയിലേക്ക് യാത്ര ചെയ്യുന്നവരുടെ തവക്കൽന ആപ്പ് സ്റ്റാറ്റസ് കടും പച്ച നിറത്തിലാണെങ്കിൽ അവർക്ക് രാജ്യത്ത് പ്രവേശിച്ചാൽ നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആവശ്യമില്ല.

എന്നാൽ, ഇത് യാത്ര യാത്ര പുറപ്പെടും മുമ്പ് അതാത് വിമാനകമ്പനികളെ ബോധ്യപ്പെടുത്തിയാൽ മാത്രമേ ആ ആനുകൂല്യം ലഭിക്കുമായിരുന്നുള്ളൂ. തവക്കൽന ആപ്പ് സൗദിക്ക് പുറത്ത് അപ്ഡേറ്റ് ആയി പ്രവർത്തിക്കാതിരുന്നതിനാൽ നേരത്തെ നിരവധി ആളുകൾക്ക് ഈ ആനുകൂല്യം നഷ്ടപ്പെട്ടിരുന്നു.

Tags:    
News Summary - 'Tavakkalna' app launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.