‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’ യാം​ബു റോ​ഡ് ഷോ​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ത്സ​രാ​ർ​ഥി​ക​ളും വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഷെ​ഫു​മാ​രും

യാം​ബു​വി​ലും രു​ചി ഉ​ത്സ​വം; ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’ റോ​ഡ് ഷോ ​അ​ര​േ​ങ്ങ​റി

യാം​ബു: ‘ഗ​ൾ​ഫ് മാ​ധ്യ​മ’​വും ‘മീ​ഫ്ര​ണ്ടും’ സൗ​ദി​യി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ‘വി​ജ​യ് ദം ​ദം ബി​രി​യാ​ണി’ മെ​ഗാ മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് യാം​ബു​വി​ൽ റോ​ഡ് ഷോ ​അ​ര​ങ്ങേ​റി. യാം​ബു​വി​ലെ എ​ൻ​കം​ഫ​ർ​ട്ട്സ് ഫു​ഡ് ആ​ൻ​ഡ് അ​ക്ക​മ​ഡേ​ഷ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്ര​വാ​സി​ക​ളു​ടെ രു​ചി​യു​ത്സ​വ​മാ​യി മാ​റി. 15 പേ​രാ​ണ് പാ​ച​ക മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ച്ച​ത്. വീ​ട്ടി​ൽ​നി​ന്നും ത​യ്യാ​റാ​ക്കി കൊ​ണ്ടു​വ​ന്ന ബി​രി​യാ​ണി​യു​മാ​യി മ​ത്സ​രി​ച്ച ഇ​വ​രി​ൽ​നി​ന്നും ‘ലാ​റ്റ​റ​ൽ എ​ൻ​ട്രി’​യി​ലൂ​ടെ ‘ബി​രി​യാ​ണി ദം ​സ്​​റ്റാ​റായി റാ​ഷി​ദ ഷ​മീ​റും ‘ബി​രി​യാ​ണി രാ​ജ'യായിഅ​ൽ​ത്താ​ഫ് കി​ഴാ​റ്റൂ​രും സെ​മി ഫൈ​ന​ലി​ലേ​ക്ക് ‘ഗോ​ൾ​ഡ​ൻ ടി​ക്ക​റ്റ്’ ക​ര​സ്ഥ​മാ​ക്കി. ഷെ​ഫു​മാ​രാ​യ അ​ബ്​​ദു​ൽ ഷ​കീ​ർ, ഷി​ബു കു​ഞ്ഞു​മോ​ൻ (കാ​പ്സി​കം റെ​സ്റ്റോ​റ​ന്റ്, ഉം​ലു​ജ്) വി​ധി​ക​ർ​ത്താ​ക്ക​ളാ​ണ് വി​ല​യി​രു​ത്തി​യ​ത്.​അ​ക്നെ​സ് യാം​ബു മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ആ​ഷി​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ, എ​ലൈ​റ്റ് മി​ഷ​ൻ ട്രേ​ഡി​ങ്ങ് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി യാം​ബു പ്രൊ​ജ​ക്റ്റ് മാ​നേ​ജ​ർ ഷ​ഫീ​ഖ് ഇ​സ്മാ​ഈ​ൽ, ത​നി​മ യാം​ബു സോ​ണ​ൽ പ്ര​സി​ഡ​ൻ​റ്​ സ​ലിം വേ​ങ്ങ​ര, ‘ഗ​ൾ​ഫ് മാ​ധ്യ​മം’ പ്ര​തി​നി​ധി​ക​ളാ​യ സാ​ദി​ഖ​ലി തു​വ്വൂ​ർ, ഷ​ബി​ൻ മു​ഹ​മ്മ​ദ്, പി.​കെ. സി​റാ​ജ്, അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് എ​ന്നി​വ​രും വി​ജ​യ് മ​സാ​ല, ഫ്ര​ണ്ടി പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഷം​ന റി​യാ​സ്, നൗ​ഷാ​ദ് വി. ​മൂ​സ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. യാം​ബു​വി​ലെ ഗാ​യ​ക​രു​ടെ സം​ഗീ​ത വി​രു​ന്നും മ​ല​ർ​വാ​ടി ബാ​ല​സം​ഘം കു​രു​ന്നു​ക​ളു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കും വി​ജ​യ് മ​സാ​ല, സി​റ്റി ഫ്ല​വ​ർ, ഫ്ര​ണ്ടി സ്ഥാ​പ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്ത സ​മ്മാ​ന​ങ്ങ​ൾ നാ​സ​ർ ന​ടു​വി​ൽ (കെ.​എം.​സി.​സി), അ​ജോ ജോ​ർ​ജ്ജ് (ന​വോ​ദ​യ), സ​ലിം വേ​ങ്ങ​ര (ത​നി​മ), സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ (യൂ​ത്ത് ഇ​ന്ത്യ), ന​സീ​ഫ് മാ​റ​ഞ്ചേ​രി (പ്ര​വാ​സി വെ​ൽ​ഫെ​യ​ർ), നി​യാ​സ് യൂ​സു​ഫ് (മീ​ഡി​യ​വ​ൺ) തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് ഇ​ന്ത്യ യാം​ബു ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ സ​ഫീ​ൽ ക​ട​ന്ന​മ​ണ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​നി​മ, യൂ​ത്ത് ഇ​ന്ത്യ വ​ള​ൻ​റി​യ​ർ​മാ​രാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.​സെ​മി ഫൈ​ന​ൽ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ലാ​​ണ് അ​ര​ങ്ങേ​റു​ക. റി​യാ​ദി​ൽ ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് 40,000 റി​യാ​ൽ ക്യാ​ഷ് പ്രൈ​സ് ഉ​ൾ​പ്പെ​ടെ 50,000 റി​യാ​ലി​​െൻറ മെ​ഗാ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. പ്ര​മു​ഖ ഷെ​ഫു​മാ​രാ​യ സു​രേ​ഷ് പി​ള്ള, ആ​ബി​ദ റ​ഷീ​ദ്, അ​വ​താ​ര​ക​നും പാ​ച​ക​വി​ദ​ഗ്ധ​നു​മാ​യ രാ​ജ് ക​ലേ​ഷ് ഫി​നാ​ലെ​യി​ൽ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തും.

Tags:    
News Summary - Taste festival in Yambu too; ‘Vijay Dum Dum Biryani’ road show begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.