കിഴക്കന്‍ പ്രവിശ്യ വേനല്‍കാല ഉല്‍സവം കാണാനെത്തുന്നത്​ ആയിരങ്ങൾ   

ദമ്മാം:  39 ാമത്​ കിഴക്കന്‍ പ്രവിശ്യ വേനല്‍കാല ഉല്‍സവം കാണാനെത്തുന്നത്​ ആയിരങ്ങൾ. ദമ്മാം കോര്‍ണീഷില്‍ സജ്ജീകരിച്ച പ്രത്യേക വേദിയില്‍ പ്രവിശ്യാ ഗവര്‍ണര്‍ സഊദ് ബിന്‍ നായിഫ്  കഴിഞ്ഞ 26^ന്​   ഉല്‍ഘാടനം ചെയ്​ത മേളയിലേക്ക്​ സന്ദർശക പ്രവാഹമാണ്​. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിത്യസ്തമായി ഇത്തവണ സിനിമാ പ്രദര്‍ശനവും  ഒരുക്കിയിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യാ നഗരസഭയും വിനോദ സഞ്ചാര വകുപ്പും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികള്‍ക്കും കുടംബങ്ങള്‍ക്കും ഒരുമിച്ച് പങ്കെടുക്കാവുന്ന വൈവിധ്യമാര്‍ന്ന 50 വിനോദ പരിപാടികളാണ് മേളയോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന കാലാ പരിപാടികൾ മേളയില്‍ അര​േങ്ങറുന്നുണ്ട്​.

പതിനാലായിരം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് ഒരുക്കിയ ആധുനിക സംവിധാനങ്ങളോടു കൂടിയ വേദികളിലാണ്​ പരിപാടികള്‍ നടക്കുന്നത്​. പരമ്പരാഗത സംഗീത ഉപകരണങ്ങള്‍, കരകൗശല വസ്തുക്കള്‍, തുടങ്ങി അറബ് പരമ്പരാഗത ജീവിത രീതിയെ ഒാർമപ്പെടുത്തുന്ന നിരവധി സ്‌റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്​. സന്ദര്‍ശിക്കുന്നവരില്‍ നിന്നും നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിനേന സമ്മാനങ്ങള്‍ നൽകുന്നുണ്ട്. മേളയുടെ ഭാഗമായി കരിമരുന്ന് പ്രയോഗവും നടക്കുന്നു.  ഒാഗസ്​റ്റ്​ അഞ്ച്​ വരെ നീളുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്​. ത്രി ഡി മികവോടെ സജീകരിച്ച തീയറ്റര്‍,  പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന കാലാആവിഷ്‌കാരങ്ങള്‍ എന്നിവ  മേളയുടെ പ്രതേകതയാണ്‌.   അറബ് പരമ്പരാഗത ജീവിതരീതിയെ  പരിചയപ്പെടുത്തുന്ന നിരവധി സ്​റ്റാളുകളും മേളയുടെ ഭാഗമായി സജ്ജീകരിച്ചിടുണ്ട്.  

Tags:    
News Summary - summer festival-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.