ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ എയർ വാർഫെയർ സെൻററിൽ നടന്ന വൻകിട സംയുക്ത വ്യോമാഭ്യാസമായ ‘സ്പിയേഴ്സ് ഓഫ് വിക്ടറി 2026’ വിജയകരമായി സമാപിച്ചു. സൗദി സായുധ സേന, നാഷനൽ ഗാർഡ് മന്ത്രാലയം, പ്രസിഡൻസി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി, ജി.സി.സി യൂനിഫൈഡ് മിലിട്ടറി കമാൻഡ് എന്നിവക്കൊപ്പം വിവിധ സൗഹൃദ രാഷ്ട്രങ്ങളിലെ വ്യോമസേനകളും ഈ പരിശീലനത്തിൽ പങ്കെടുത്തു.
സങ്കീർണമായ സംയുക്ത തന്ത്രപരമായ പ്രവർത്തനങ്ങൾ, ഇലക്ട്രോണിക് - സൈബർ യുദ്ധ സാഹചര്യങ്ങൾ എന്നിവ ഉൾപ്പെടുത്തിയുള്ള അഭ്യാസപ്രകടനമായിരുന്നു പ്രധാന ആകർഷണം. വിവിധ തലങ്ങളിലുള്ള യുദ്ധസാഹചര്യങ്ങളിൽ ആധുനിക സൈനിക തന്ത്രങ്ങൾ വിലയിരുത്തുന്നതിനായാണ് ഇത് സംഘടിപ്പിച്ചത്.
അത്യന്തം കൃത്യതയാർന്ന ദൗത്യങ്ങൾ നടപ്പാക്കിയതിലൂടെ, പങ്കെടുത്ത സേനകൾ തങ്ങളുടെ പോരാട്ടവീര്യം വർദ്ധിപ്പിക്കുകയും പ്രവർത്തന ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്തു.
പ്രാദേശികവും ആഗോളവുമായ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള അന്താരാഷ്ട്ര സൈനിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഈ വ്യോമാഭ്യാസം വഴിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.