സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ അൽ ഖോബാർ ഷോറൂം ഉദ്ഘാടന ചടങ്ങിൽനിന്ന്
അൽ ഖോബർ: സൗദി അറേബ്യയിലെ സ്വർണാഭരണ വിപണിയിൽ നാല് പതിറ്റാണ്ടിലേറെയായി വിശ്വാസ്യതയുടെ പര്യായമായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ് ഷോറൂം അൽ ഖോബറിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും മാധ്യമപ്രവർത്തകരും ആഭരണപ്രേമികളും പങ്കെടുത്തു.
റെദാ ഹസാർഡ് കൺട്രോൾ സി.ഇ.ഒ മുഹമ്മദ് ഇസത്ത് ബെക്ക് റിബൺ മുറിച്ച് ഉദ്ഘാടനം ചെയ്തു. സൗദി ചലച്ചിത്രപ്രവർത്തകയും നിർമാതാവുമായ ഡോ. മഹാ അൽ സാത്തി കേക്ക് മുറിച്ചു. പ്രമുഖ റേഡിയോ ജോക്കി സത്യ (റേഡിയോ മിർച്ചി) അവതാരകയായിരുന്നു. അൽ ഖോബറിലെ മാർക്ക് ആൻഡ് സേവ് മാളിൽ സ്ഥിതി ചെയ്യുന്ന ഷോറൂം എല്ലാ ദിവസവും ഉപഭോക്താക്കൾക്കായി തുറന്നുപ്രവർത്തിക്കുമെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
1984-ൽ റിയാദിൽ കെ.വി. മോഹനനും സോന മോഹനനും ചേർന്നാണ് സോന ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് തുടക്കമിട്ടത്. സൗദിയിൽ ആദ്യമായി 22 കാരറ്റ് സ്വർണാഭരണ നിർമാണത്തിന് തുടക്കം കുറിച്ച ഈ ബ്രാൻഡ്, നാല് പതിറ്റാണ്ടുകളായി ശുദ്ധിക്കും കരകൗശല മികവിനും പേരെടുത്തവരാണ്. നിലവിൽ മാനേജിങ് ഡയറക്ടർമാരായ വിവേക് മോഹൻ, ശ്യാം മോഹൻ, ക്രിയേറ്റീവ് ഡയറക്ടർ ശ്രുതി വിവേക് എന്നിവരുടെ നേതൃത്വത്തിൽ പാരമ്പര്യവും ആധുനികതയും ഒത്തുചേരുന്ന ഡിസൈനുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ‘ഗ്രാൻഡ് ഓപ്പണിങ് കളക്ഷൻ’ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 13 വരെ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്ക് 60 ശതമാനം കിഴിവും ആറ് ഗ്രാമിൽ താഴെയുള്ള ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ പണിക്കൂലിയിൽ 25 ശതമാനം ഇളവും ലഭ്യമാണ്. തെരഞ്ഞെടുത്ത സ്വർണാഭരണങ്ങൾക്ക് പണിക്കൂലി ഈടാക്കുന്നതല്ല. പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ കട്ടിങ് ചാർജുകൾ ഉണ്ടായിരിക്കില്ല. പുതിയ ഷോറൂമിൽ എത്തുന്ന മുഴുവൻ ഉപഭോക്താക്കൾക്കും ഭാഗ്യസമ്മാനങ്ങൾ ലഭിക്കാൻ ഗ്രാൻഡ് ലക്കി ഡ്രോ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.