റിയാദ്: സോഷ്യൽ മലയാളി കൾച്ചറൽ കൂട്ടായ്മ (എസ്.എം.സി.കെ) ‘ഓണം പൊന്നോണം 2025’ ആഘോഷം സംഘടിപ്പിച്ചു. മലസിലെ ചെറീസിൽ നടന്ന പരിപാടി പ്രസിഡന്റ് റഫീഖ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, ഡോ. റഷീദ്, ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, വൈസ് പ്രസിഡന്റ് ജോണി തോമസ്, ഡോമനിക് സാവിയോ (റിയാദ് ടാക്കിസ്), ജോ. സെക്രട്ടറി ആൻസൻ ജയിംസ്, എക്സിക്യൂട്ടീവ് ഭാരവാഹികളായ ജെയ്സൺ തോമസ്, രഞ്ജു പാടത്ത്, ബിനോയ് ഉലഹന്നാൻ, അജീഷ് അശോക്, നിഷ ബെന്നി, ശോശാമ്മ ജിജിമോൻ, ജാസ്മിൻ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
റോണി ജോസഫ് മുഖ്യാതിഥി ആയിരുന്നു. നൗഷാദ്, ലാലി സജീവൻ, ശൈലജ, അൻജു,ഫൗസി, ജാൻസി, റിനുസ് റിണി, അബി, ലിജി, സുനിത, സൗമ്യ, ധന്യ നായർ, സുധി ജോബിൻ, ബാബു ജോസഫ്, ദീപ, ഗായത്രി, തസ്ലിം എന്നിവർ നേതൃത്വം നൽകി.
ഷിജി ഫ്രാൻസിസിന്റെ നേതൃത്വത്തിൽ ലേഡീസ് വിങ് അവതരിപ്പിച്ച കൈകൊട്ടിക്കളി, ഫേഷൻ ഷോ, ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ സദസ്സിന് പുതിയ ദൃശ്യാനുഭവമായിരുന്നു. നൃത്തങ്ങൾ, പാട്ട്, കവിത എന്നിവ ഹൃദ്യമായിരുന്നു. ജിജി, റെജി, ജിനി, ജെയിൻ എന്നിവരുടെ നേതൃത്വത്തിൽ ഓണപ്പൂക്കളം ഒരുക്കി.
സത്താർ ആൻഡ് ടീമിന്റെ ഓർക്കസ്ട്രാ, റിയാദ് ബീറ്റ്സ് ടീമിന്റെ മാവേലി, പുലികളി, ചെണ്ടമേളം പ്രകടനവും ഏവരും ആസ്വദിച്ചു. സംസ്കാരിക സമ്മേളനത്തിൽ ട്രഷറർ ബേബി തോമസ് സ്വാഗതവും കോർഡിനേറ്റർ ജിന്റോ തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.