റിയാദ്: സൗദി വാർത്താമന്ത്രാലയത്തിലെ ആദ്യ മലയാളി വിവർത്തകരിലൊരാളായ സഇൗദ് ഉമ ർ പടിയിറങ്ങി. സൂപ്പർമാർക്കറ്റ് സെയിൽസ്മാനിൽ നിന്ന് വിവർത്തകനിലേക്ക് മാറിയ ജീവിതത്തിന് 32 വയസ്സ് തികയുേമ്പാഴാണ് സ്വന്തം ഇഷ്ടപ്രകാരം വിരമിക്കുന്നത്. സൗദി അറേബ്യയിലെ 38 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് വ്യാഴാഴ്ച അദ്ദേഹം നാട്ടിലേക്ക് തിരിക്കും. കണ്ണൂർ തൃക്കരിപ്പൂരിലെ ഉടുമ്പുതല സ്വദേശിയായ സഇൗദ് ഉമർ 1982ൽ 25ാം വയസ്സിലാണ് സൗദിയിലേക്ക് വിമാനം കയറിയത്. റിയാദ് ദറഇയയിൽ അൽഅജ്ലാൻ കമ്പനിയുടെ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിട്ടായിരുന്നു വരവ്. ചേന്ദംമഗലൂർ ഇസ്ലാഹിയ കോളജിൽ എ.െഎ.സി കോഴ്സ് പൂർത്തിയാക്കി കുറച്ചുനാൾ തളിപ്പറമ്പിൽ ജോലി ചെയ്ത ശേഷമായിരുന്നു മരുഭൂമിയിൽ ജീവിതം പരീക്ഷിക്കാനുള്ള വരവ്. മൂന്നുവർഷം ജോലി ചെയ്തപ്പോൾ പഠനം തുടരണമെന്ന ആഗ്രഹം മൊട്ടിട്ടു. റിയാദ് കിങ് സഉൗദ് യൂനിവേഴ്സിറ്റിയിലെ അറബിക് ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ അറബി ഭാഷയും സാഹിത്യവുമായി ബന്ധപ്പെട്ട മൂന്ന് വർഷത്തെ കോഴ്സിൽ ചേർന്നു. വിവിധ രാജ്യക്കാരായ നൂറുകണക്കിനാളുകളായിരുന്നു സഹപാഠികൾ. കോഴ്സ് കഴിയുേമ്പാഴേക്കും സൗദി വാർത്താമന്ത്രാലയം കാമ്പസ് റിക്രൂട്ട്മെൻറിനെത്തി. വിവിധ രാജ്യക്കാരായ 22 വിദ്യാർഥികളെ മന്ത്രാലയം നിയമിച്ചു. അതിൽ രണ്ട് മലയാളികൾ മാത്രമാണുണ്ടായിരുന്നത്. ദമ്മാം ബ്രാഞ്ചിൽ ഇേപ്പാഴും വിവർത്തകനായി തുടരുന്ന ഉളിയിൽ സ്വദേശി പി.എം. അബ്ദുറഹ്മാനും റിയാദിൽ സഇൗദ് ഉമറും.
പത്രങ്ങളടക്കം വിദേശ മാധ്യമങ്ങൾക്ക് സൗദിയിൽ വിതരണാനുമതി നൽകി തുടങ്ങിയ കാലമായിരുന്നു അത്. വരുന്ന പ്രസിദ്ധീകരണങ്ങൾ വായിച്ച് വിവർത്തനം ചെയ്ത് സെൻസർ ബോർഡിന് നൽകലായിരുന്നു ജോലി. രണ്ടും മൂന്നും ആഴ്ചകൾ വൈകി തപാലിലായിരുന്നു മലയാള പത്രങ്ങളടക്കം അതിന് മുമ്പ് സൗദിയിൽ വന്നിരുന്നത്. പത്രങ്ങൾ നേരിെട്ടത്തി വിതരണം ചെയ്യുന്ന സമ്പ്രദായത്തിന് മന്ത്രാലയം തുടക്കമിടുകയായിരുന്നു. മാധ്യമം ഉൾപ്പെടെ മലയാളത്തിലെ പ്രധാനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും അങ്ങനെ വരാൻ തുടങ്ങി. 1982ൽ പ്രവാസം തുടങ്ങിയപ്പോൾ സാമൂഹിക പ്രവർത്തനവും ആരംഭിച്ചിരുന്നു. ‘രിസ്ക്’ എന്ന സംഘടനയിലൂടെയാണ് തുടക്കം. തനിമ സാംസ്കാരിക വേദി റിയാദ് ഘടകത്തിൽ രണ്ട് തവണയായി ഏഴ് വർഷം പ്രസിഡൻറായി. തനിമ ജീവകാരുണ്യ വകുപ്പിെൻറ ചുമതലയും ഏറെക്കാലം വഹിച്ചു. തനിമയുടെ കീഴിൽ സൗദിയുടെ മുഴുവൻ പ്രദേശങ്ങളിലും മദ്റസ തുടങ്ങാനുള്ള ഏകോപന ചുമതല വഹിച്ചു. തനിമയുടെ അഖില സൗദി വൈസ് പ്രസിഡൻറായി. നിലവിൽ പ്രവർത്തകസമിതി അംഗമാണ്. തൃക്കരിപ്പൂർ പാലിയേറ്റീവ് റിയാദ് ചാപ്റ്ററിെൻറയും ഉടുമ്പുന്തല മഹൽ സൗദി ഘടകത്തിെൻറയും രക്ഷാധികാരിയായി പ്രവർത്തിച്ചു. സ്വദേശമായ കൈക്കോട്ടുകടവ് ശാന്തിതീരത്ത് പ്രവർത്തിക്കുന്ന ഹെവൻസ് പ്രീ സ്കൂളിെൻറ ചെയർമാനാണ്.
നാട്ടിൽ സ്കൂളിെൻറയും പാലിയേറ്റിവ് കെയറിെൻറയും പ്രവർത്തനങ്ങളിൽ മുഴുകാനാണ് ഇനി തീരുമാനം. കൈക്കോട്ട് കടവ് പി.എം.എസ്.എ ഹൈസ്കൂൾ അധ്യാപിക വി.പി. ജുവൈരിയയാണ് ഭാര്യ. മക്കൾ: ഹനാൻ സഇൗദ് (ഹെവൻസ് സ്കൂൾ പ്രിൻസിപ്പൽ), അയ്മൻ സഇൗദ് (ദമ്മാമിൽ സ്വകാര്യ കമ്പനി ഉദ്യോഗ്സഥൻ, (യൂത്ത് ഇന്ത്യ കിഴക്കൻ പ്രവിശ്യ സെക്രട്ടറി), തഇ്സീം സഇൗദ് (അധ്യാപിക, ഹെവൻസ് സ്കൂൾ), ഉമർ സഇൗദ്, അനസ് സഇൗദ് (ശാന്തപുരം അൽജാമിഅ ഇസ്ലാമിയ ബിരുദ വിദ്യാർഥികൾ), മരുമക്കൾ: ഖലീൽ അബ്ദുല്ല (സൗദി വാർത്ത മന്ത്രാലയം), സൽമാൻ സഇൗദ് (ബംഗളൂരു). സുഹൃത്തുക്കൾക്ക് സഇൗദ് ഉമറിെന 0595271578 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.