റിയാദ്: സൗദിയിലെ സ്കൂള്‍, സര്‍വകലാശാല ലൈബ്രറികളില്‍ നിന്ന് ഡോ. യൂസുഫ് അല്‍ഖറദാവിയുടെ പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് അല്‍ഈസ നിര്‍ദേശം നൽകി. സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ ഖര്‍ദാവിയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മന്ത്രി അടിയന്തിര സര്‍ക്കുലര്‍ ഇറക്കിയത്. പാര്‍ട്ടി നേതാക്കളുടെയും പിഴച്ച ചിന്താഗതിക്കാരുടെയും പുസ്തകങ്ങള്‍ സ്കൂള്‍ ലൈബ്രറികളില്‍ നിന്ന് പിന്‍വലിക്കണമെന്ന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഇത്തരം പുസ്തകങ്ങള്‍ ലൈബ്രറികളില്‍ അവശേഷിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും മന്ത്രി സര്‍ക്കുലറില്‍ ഓര്‍മിപ്പിച്ചു. രക്ഷിതാക്കളോ ചാരിറ്റി സ്ഥാപനങ്ങളോ ദാനമായി നല്‍കുന്ന പുസ്തകങ്ങള്‍ മന്ത്രാലയത്തിെൻറയും സ്കൂള്‍ മേല്‍നോട്ട സമിതിയുടെയും അനുമതിയോടെയല്ലാതെ ലൈബ്രറികളില്‍ സ്വീകരിക്കരുത്. വിദ്യാര്‍ഥികളുടെ ചിന്തയെ അപകടകരമായ രീതിയില്‍ സ്വധീനിക്കുമെന്നതിനാലാണ് നടപടി എന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം ഖർദാവിക്ക് 1994 ല്‍ നല്‍കിയ കിങ് ഫൈസല്‍ അവാര്‍ഡ് തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കിങ് ഫൈസല്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കി. അക്കാദമിക തലത്തിലുള്ള അവാര്‍ഡാണ് ഖര്‍ദാവിക്ക് നല്‍കിയത്. വ്യക്തിത്വത്തെ ആദരിക്കാനുള്ള ഒാണററി തലത്തിലുള്ളതല്ല അവാര്‍ഡ് എന്നും അധികൃതര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.