ജിദ്ദ: ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 5,085 പേര്‍ സൗദിയില്‍ വിവിധ ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ അഞ്ചുപ്രത്യേക ഇന്‍റലിജന്‍സ് ജയിലുകളില്‍ കഴിയുന്നവരില്‍ 19 ഇന്ത്യക്കാരുമുണ്ട്. മൊത്തം 40 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണ് തടവിലുള്ളത്.
പ്രത്യേക ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് വിധിച്ചവരും വിചാരണ തടവുകാരും ഇതിലുണ്ട്. ചിലരുടെ കേസ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പരിഗണനയിലുമാണ്. സൗദി പൗരന്‍മാരാണ് ഇതില്‍ ഏറ്റവുമധികം -4254 പേര്‍. തൊട്ടുപിന്നില്‍ യമനികളാണ്- 282. 218 സിറിയക്കാരും തടവിലുണ്ട്. മൂന്നു അമേരിക്കക്കാരും ഫ്രാന്‍സ്, ബെല്‍ജിയം, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ ആള്‍ വീതവും പിടിയിലായിട്ടുണ്ട്.
പാകിസ്താന്‍ (68), ഈജിപ്ത് (57), സുഡാന്‍ (29), ഫലസ്തീന്‍ (21), ജോര്‍ഡന്‍ (19), അഫ്ഗാനിസ്താന്‍ (7), സോമാലിയ (7), ഇറാന്‍ (6), ഇറാഖ് (5), തുര്‍ക്കി (4), ബംഗ്ളാദേശ് (4), ഫിലിപ്പീന്‍സ് (3), ലെബനാന്‍ (3), മൊറോക്കോ (2), മൗറിത്താനിയ (2), യു.എ.ഇ (2), ബഹ്റൈന്‍ (10), ഖത്തര്‍ (2), ലിബിയ (1), അള്‍ജീരിയ (1), ചൈന (1), കിര്‍ഗിസ്താന്‍ (1) തുടങ്ങിയ രാജ്യക്കാരും ജയിലിലുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഛാഡ്, എത്യോപ്യ, നൈജീരിയ, മാലി, അംഗോള, ബുര്‍കിനോഫാസോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് 30 ഓളം പേരും പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.