ഇ​സ്രാ​യേ​ൽ സൈ​ന്യം റ​ഫ​യെ ല​ക്ഷ്യംവെ​ക്കു​ന്ന​തി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സൗ​ദി​യു​ടെ മു​ന്ന​റി​യി​പ്പ്

ജി​ദ്ദ: റ​ഫ ന​ഗ​രം ല​ക്ഷ്യ​മാ​ക്കി ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സൗ​ദി അ​റേ​ബ്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഗ​സ്സ​യി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ആ​ക്ര​മ​ണം ന​ട​ത്താ​നും അ​തി​ലെ നി​വാ​സി​ക​ളെ അ​ജ്ഞാ​ത​മാ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​മു​ള്ള ആ​സൂ​ത്രി​ത​മാ​യ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഇ​സ്രാ​യേ​ൽ സേ​ന റ​ഫ ന​ഗ​ര​ത്തെ ല​ക്ഷ്യം വെ​ക്കു​ന്ന​തി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഇ​സ്രാ​യേ​ൽ യു​ദ്ധ യ​ന്ത്രം സൃ​ഷ്ടി​ച്ച വ​ൻ നാ​ശ​ത്തി​ന് ശേ​ഷം സു​ര​ക്ഷി​ത താ​വ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​ന്റെ വെ​ളി​ച്ച​ത്തി​ലാ​ണി​ത്. കൂ​ട്ട​ക്കൊ​ല​ക​ൾ ത​ട​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ളു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ൽ സേ​ന​യു​ടെ തു​ട​ർ ന​ട​പ​ടി​ക​ളെ സൗ​ദി നി​ര​സി​ക്കു​ന്നു​​വെ​ന്ന്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര നി​യ​മ​വും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​വും ഇ​സ്രാ​യേ​ൽ നി​ർ​ബാ​ധം ലം​ഘി​ക്കു​ന്നു. ഇ​ത് മാ​നു​ഷി​ക പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ക​യും അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. അ​ധി​നി​വേ​ശ ഫ​ല​സ്​​തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​തി​രോ​ധ​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ടു​ള്ള ആ​ഹ്വാ​നം ആ​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Saudi warns the risks of Israel army targeting Rafah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.