യാംബു: സൗദി അറേബ്യയുടെ രണ്ടാമത്തെ എണ്ണ നഗരമായ യാംബുവിൽ ചൈനീസ് പങ്കാളിത്തത്തിൽ പു തിയ പെട്രോൾ കെമിക്കൽ പദ്ധതി. വ്യവസായ നഗരത്തിൽ നിർമിക്കുന്ന പദ്ധതി സംബന്ധിച്ച് യ ാംബു റോയൽ കമീഷനും ചൈനീസ് കമ്പനിയും ധാരണപത്രത്തിൽ ഒച്ചുവെച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ ചൈന സന്ദർശനത്തിലെ ചർച്ചയുടെ ഫലമാണ് പുതിയ പദ്ധതി. അൽറുവാദ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ആൻഡ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്മെൻറ് കമ്പനിയുടെ സഹകരണത്തിലാണ് പോളിമെക് കമ്പനി സ്ഥാപിക്കുന്നത്.
യാംബു റോയൽ കമീഷൻ സി.ഇ.ഒ ഡോ. ഫഹദ് അൽഖുർഷി, എൻജി. നബീൽ തുർക്കിസ്ഥാനി, അൽറുവാദ് കമ്പനി മാനേജിങ് ഡയറക്ടർ എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. സൗദിയുടെ പെട്രോളിയം ഉൽപന്നങ്ങളുടെ നിക്ഷേപം വർധിപ്പിക്കാനും കൂടുതൽ വ്യവസായ വാണിജ്യ സാധ്യതകൾ വികസിപ്പിക്കാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 21 ശതകോടി സൗദി റിയാൽ നിക്ഷേപം ലക്ഷ്യമാക്കി രണ്ടു ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് പുതിയ പദ്ധതിയുടെ ഫാക്ടറി ഒരുങ്ങുക. വിവിധ മേഖലകളിൽ 1,500ൽ അധികം തൊഴിലവസരങ്ങൾ ആദ്യഘട്ടത്തിൽതന്നെ സൃഷ്ടിക്കപ്പെടുമെന്നും കണക്കുക്കൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.