റിയാദ് നഗരസഭ സംഘടിപ്പിച്ച ‘ഹവാമ’ ഈദ് ആഘോഷങ്ങളിൽനിന്ന്
റിയാദ്: ഈദുൽ ഫിത്വർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി റിയാദ് നഗരസഭയുടെ (റിയാദ് അമാന) നേതൃത്വത്തിൽ തലസ്ഥാന നഗരിയിലെ വിവിധ ഇടങ്ങളിൽ 'ഹവാമ' എന്ന പേരിൽ 77 പരിപാടികൾ സംഘടിപ്പിച്ചു. നഗരത്തിലുടനീളം സജീവമായ ആഘോഷാന്തരീക്ഷം സൃഷ്ടിക്കുന്നതിെൻറ ഭാഗമായാണ് ഈ ഉദ്യമം നടപ്പാക്കിയത്.
നഗരത്തിലെ പ്രധാന പാർക്കുകൾ, മസ്ജിദ് പരിസരങ്ങൾ, വിവിധ താമസയിടങ്ങളിലെ തെരുവുകൾ എന്നിവിടങ്ങളിലായി നടന്ന ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. സന്നദ്ധ സംഘടനകളുടെയും പ്രാദേശിക താമസക്കാരുടെയും സജീവ സഹകരണത്തോടെയാണ് പരിപാടികൾ അരങ്ങേറിയത്. കുട്ടികൾക്കിടയിൽ പെരുന്നാൾ സന്തോഷം പകർന്നു നൽകുന്നതിനും അയൽപക്കങ്ങൾ തമ്മിലുള്ള സാമൂഹിക ബന്ധം ശക്തമാക്കുന്നതിനും ഈ സംരംഭം വലിയ പങ്കുവഹിച്ചു. നഗരസഭയുടെ കീഴിലുള്ള ‘മദീനത്തി’ ഓഫിസുകളെയും സന്നദ്ധ സംഘടനകളെയും ആഘോഷങ്ങളുടെ പങ്കാളികളാക്കുന്നതിലൂടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു.
നഗരവാസികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സാമൂഹിക ഐക്യം കെട്ടുറപ്പുള്ളതാക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. തലസ്ഥാന നഗരിയുടെ സുസ്ഥിരമായ നഗര വികസനത്തിനും ജനങ്ങളുടെ സന്തോഷത്തിനും മുൻഗണന നൽകുന്ന റിയാദ് അമാനയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരം വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.