നജ്റാൻ കെ.എം.സി.സി ഹെല്പ് ഡെസ്ക് വിങ്ങിന്, നജ്റാൻ എൻ.ടി അസോസിയേഷെൻറ ആദര ഫലകം പ്രസിഡൻറ് അരുൺ കൈമാറുന്നു
നജ്റാൻ: പ്രവാസികളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും പ്രതിസന്ധികളിൽ അവർക്ക് താങ്ങാവുകയും ചെയ്യുന്ന നജ്റാൻ കെ.എം.സി.സി ഹെൽപ് ഡെസ്ക് വിങ്ങിനെ നജ്റാൻ എൻ.ടി അസോസിയേഷൻ ആദരിച്ചു.
നജ്റാനിലെ പ്രവാസികളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനായി നിരന്തരം മുൻപന്തിയിൽ നിൽക്കുന്ന കെ.എം.സി.സി ഹെൽപ് ഡെസ്കിെൻറ മാതൃകാപരമായ സേവന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ അംഗീകാരം നൽകുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. ചടങ്ങിൽ വെച്ച് എൻ.ടി അസോസിയേഷൻ പ്രസിഡൻറ് അരുൺ, കെ.എം.സി.സി ഹെൽപ് ഡെസ്ക് ഭാരവാഹികൾക്ക് ഉപഹാരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.