കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ പെ​രു​ന്നാ​ളി​ന്​ മു​ന്നോ​ടി​യാ​യി ഒ​രു​ക്കി​യ മൈ​ലാ​ഞ്ചി രാ​വ്​

കേ​ളി കു​ടും​ബ​വേ​ദി ഇ​ഫ്താ​ർ വി​രു​ന്നും മൈ​ലാ​ഞ്ചി രാ​വും

റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി ഇ​ഫ്താ​ർ വി​രു​ന്നും മൈ​ലാ​ഞ്ചി രാ​വും വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. റി​യാ​ദ്​ മ​ല​സ് ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ഇ​ഫ്താ​ർ വി​രു​ന്നി​ന് പി​ന്നാ​ലെ പെ​രു​ന്നാ​ളാ​ഘോ​ഷ​ത്തി​െൻറ മു​ന്നോ​ടി​യാ​യി അ​ര​ങ്ങേ​റി​യ മൈ​ലാ​ഞ്ചി രാ​വാ​യി​രു​ന്നു ച​ട​ങ്ങി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. കോ​ഓ​ഡി​നേ​റ്റ​ർ വി​ജി​ല ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പു​തു​മ​യാ​ർ​ന്ന അ​നു​ഭ​വം സ​മ്മാ​നി​ച്ചു. പാ​ര​മ്പ​രാ​ഗ​ത ഗാ​ന​ങ്ങ​ളും മൈ​ലാ​ഞ്ചി അ​ല​ങ്കാ​ര​ങ്ങ​ളും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. സ​ഫ്​​ദ​ർ ഹു​സൈ​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗീ​ത​വി​രു​ന്ന് ച​ട​ങ്ങി​ന് കൊ​ഴു​പ്പേ​കി.

കു​ടും​ബ​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ‘ബെ​സ്​​റ്റ്​ ക​പ്പി​ൾ​സ്’ മ​ത്സ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഈ ​മ​ത്സ​ര​ത്തി​ൽ അ​ദീ​ബ് - ഷ​ബ്ന ദ​മ്പ​തി​ക​ൾ ഒ​ന്നാം സ്ഥാ​ന​വും, സ​മീ​ർ - അ​ൻ​സി​യ ദ​മ്പ​തി​ക​ൾ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പ്ര​സി​ഡ​ൻ​റ്​ ശ്രീ​ഷ സു​കേ​ഷ്‌, സെ​ക്ര​ട്ട​റി ഷ​ഹീ​ബ, ട്ര​ഷ​റ​ർ സീ​നാ സെ​ബി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ.​പി.​എം. സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ സീ​ബാ കൂ​വോ​ട്, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്, സെ​ബി​ൻ ഇ​ഖ്ബാ​ൽ, വ​ർ​ഗീ​സ് ഇ​ടി​ച്ചാ​ണ്ടി, സു​രേ​ഷ് ക​ണ്ണ​പു​രം, ജോ​സ​ഫ് ഷാ​ജി, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, ഷ​മീ​ർ കു​ന്നു​മ്മ​ൽ എ​ന്നി​വ​രും സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ ആ​ന​മാ​ങ്ങാ​ട്, ട്ര​ഷ​റ​ർ മ​ധു ബാ​ലു​ശ്ശേ​രി എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സാം​സ്കാ​രി​ക പൈ​തൃ​കം പു​തു​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​ൻ ഇ​ത്ത​രം സം​ഗ​മ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ വ​ർ​ണ ബി​നു​രാ​ജ്, എ​ൻ.​കെ. സോ​വി​ന, ഗീ​ത ജ​യ​രാ​ജ്, സ​മീ​ർ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - The family's Iftar party and the night of the Mylanchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.