നാ​സ​ർ നാ​ഷ്കോ​യു​ടെ നോ​വ​ൽ ‘എ​ഐ-​ക്കു പ​റ​യാ​ൻ ക​ഴി​യാ​ത്ത ക​ഥ’ പ്ര​കാ​ശ​നം ചെ​യ്ത​പ്പോ​ൾ

നാ​സ​ർ നാ​ഷ്കോ​യു​ടെ നോ​വ​ൽ ‘എ​ഐ-​ക്കു പ​റ​യാ​ൻ ക​ഴി​യാ​ത്ത ക​ഥ’ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്​/​കൊ​ല്ലം: റി​യാ​ദി​ൽ പ്ര​വാ​സി​യാ​യ നാ​സ​ർ നാ​ഷ്കോ ര​ചി​ച്ച ‘എ​ഐ-​ക്കു പ​റ​യാ​ൻ ക​ഴി​യാ​ത്ത ക​ഥ’ എ​ന്ന നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു. കൊ​ല്ലം ചി​ന്ന​ക്ക​ട ബീ​ച്ചി​ൽ ന​ട​ന്ന സാം​സ്‌​കാ​രി​ക സം​ഗ​മ​ത്തി​ൽ നൗ​ഷാ​ദ് എം.​എ​ൽ.​എ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഷാ​ഹു​ലി​ന് ആ​ദ്യ പ്ര​തി ന​ൽ​കി പ്ര​കാ​ശ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു.

ഹ​രി​തം പ​ബ്ലി​ഷേ​ഴ്സാ​ണ് നോ​വ​ലി​െൻറ പ്ര​സാ​ധ​ക​ർ. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ക​ഥ​ക​ളും ക​വി​ത​ക​ളും ര​ചി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ, മ​നു​ഷ്യ​സ​ഹ​ജ​മാ​യ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും വി​കാ​ര​ങ്ങ​ളു​ടെ​യും ആ​ഴം തൊ​ടാ​ൻ യ​ന്ത്ര​ബു​ദ്ധി​ക്ക് ക​ഴി​യി​ല്ലെ​ന്ന് നോ​വ​ൽ അ​ടി​വ​ര​യി​ടു​ന്നു. റി​യാ​ദി​ലെ ഷി​ഫ എ​ന്ന സ്ഥ​ല​ത്ത് താ​ൻ നേ​രി​ട്ടു ക​ണ്ട ന​ടു​ക്കു​ന്ന ഒ​രു അ​വ​യ​വ​മാ​റ്റി​വെ​ക്ക​ൽ സം​ഭ​വ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് നാ​സ​ർ നാ​ഷ്കോ ഈ ​നോ​വ​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​പ്പി​ള ക​ലാ സാം​സ്​​കാ​രി​ക സ​മി​തി ട്ര​ഷ​റ​ർ അ​ബ്​​ദി​യ ഷ​ഫീ​ന ച​ട​ങ്ങി​ൽ നോ​വ​ലി​നെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ചു.

പ്ര​സി​ഡ​ൻ​റ്​ ഇ​ർ​ഷാ​ദ് അ​ഞ്ച​ൽ, സെ​ക്ര​ട്ട​റി മീ​രാ റാ​ണി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ വി​ഷ്ണു മോ​ഹ​ൻ, ക​വി സ​വി​ത ദാ​സ്, എ​ഴു​ത്തു​കാ​ര​ൻ രാ​ജേ​ഷ് ശ്രീ​ധ​ർ, ക​ലാ​കാ​ര​ൻ താ​ജ് പ​ത്ത​നം​തി​ട്ട, ഷ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​രൂ​ർ, മി​ഥു​ൻ കൊ​ല്ലം, ഷ​ഹീ​ദ നാ​സ​ർ, അ​വി​നാ​ഷ് സാ​ഗ​ർ, ശ്വേ​ത സു​രേ​ഷ്, പ്രീ​ത നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

മാ​പ്പി​ള ക​ലാ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി​ന്ന​ണി ഗാ​യ​ക​ൻ നൗ​ഷാ​ദ് ബാ​ബു ന​യി​ച്ച ഗാ​ന​മേ​ള​യും മ​റ്റ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സാം​സ്‌​കാ​രി​ക സ​ന്ധ്യ​യ്ക്ക് മാ​റ്റു​കൂ​ട്ടി.

Tags:    
News Summary - Nassar Nashko's novel 'The Story AI Can't Tell' published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.