മ​ക്ക​യി​ൽ ടാ​ക്സി സ​ർ​വി​സ്​ ന​ട​ത്താ​നു​ള്ള ലൈ​സ​ൻ​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ​ജാ​സ​ർ കൈ​മാ​റു​ന്നു

മ​ക്ക​യി​ൽ ടാ​ക്സി സേ​വ​നം വി​പു​ലീ​ക​രി​ക്കു​ന്നു; മൂ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് കൂ​ടി ലൈ​സ​ൻ​സ് ന​ൽ​കി

മ​ക്ക: വി​ശു​ദ്ധ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത സം​വി​ധാ​നം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യി മ​ക്ക ടാ​ക്സി സേ​വ​നം വി​പു​ലീ​ക​രി​ക്കു​ന്നു. ഇ​തി​നാ​യി പു​തു​താ​യി മൂ​ന്ന് ടാ​ക്സി ക​മ്പ​നി​ക​ൾ​ക്ക് കൂ​ടി പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചു. മ​ക്ക, മ​ശാ​ഇ​ർ റോ​യ​ൽ ക​മീ​ഷ​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് സെ​ന്റ​റാ​ണ് സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക്സ് മ​ന്ത്രി എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ​ജാ​സ​ർ, റോ​യ​ൽ ക​മീ​ഷ​ൻ സി.​ഇ.​ഒ എ​ൻ​ജി. സ്വാ​ലി​ഹ് അ​ൽ​റ​ഷീ​ദി​ന് ലൈ​സ​ൻ​സു​ക​ൾ കൈ​മാ​റി. മ​ക്ക​യി​ലെ ടാ​ക്സി മേ​ഖ​ല​യെ ശാ​സ്ത്രീ​യ​മാ​യി നി​യ​ന്ത്രി​ക്കു​ന്ന​തി​നും സേ​വ​ന നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ഈ ​ലൈ​സ​ൻ​സു​ക​ൾ വ​ലി​യ ഉ​ത്തേ​ജ​ന​മാ​കു​മെ​ന്ന് എ​ൻ​ജി​നീ​യ​ർ അ​ൽ​റ​ഷീ​ദ് പ​റ​ഞ്ഞു.

നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ധു​നി​ക വാ​ഹ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ ട്രാ​ക്കി​ങ് സം​വി​ധാ​നം, ട്രി​പ്പ് ഡേ​റ്റ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഇ​ന്റ​റാ​ക്ടി​വ് സ്‌​ക്രീ​നു​ക​ൾ, ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ത​ത്സ​മ​യ വി​വ​ർ​ത്ത​ന സൗ​ക​ര്യം എ​ന്നി​വ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പ​ണ​മ​ട​ക്കു​ന്ന പ്ര​ക്രി​യ​യി​ൽ കൂ​ടു​ത​ൽ സു​താ​ര്യ​ത കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

‘മ​ക്ക ടാ​ക്സി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ടാ​ക്സി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 1,600 ആ​യി ഉ​യ​ർ​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഗ​ര​ത്തി​ലെ താ​മ​സ​ക്കാ​രു​ടെ​യും തീ​ർ​ഥാ​ട​ക​രു​ടെ​യും ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി നി​റ​വേ​റ്റാ​ൻ ഈ ​വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന് അ​ൽ​റ​ഷീ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Taxi service expands in Mecca; three more companies granted licenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.