ആ​ത്മീ​യ നി​ർ​ഭ​ര​മാ​യി ഇ​രു​ഹ​റ​മു​ക​ളി​ൽ ഈ​ദു​ൽ ഫി​ത്വ​ർ; ല​ക്ഷ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു

മ​ക്ക: ആ​ത്മീ​യ​ത​യും ഭ​ക്തി​യും തു​ളു​മ്പു​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ വി​ശു​ദ്ധ ന​ഗ​ര​ങ്ങ​ളാ​യ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഈ​ദു​ൽ ഫി​ത്വ​ർ ന​മ​സ്കാ​രം ന​ട​ന്നു. ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ഇ​രു​ഹ​റ​മു​ക​ളി​ലു​മാ​യി ന​ട​ന്ന പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​ൽ അ​ണി​ചേ​ർ​ന്ന​ത്. പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ ഹ​റ​മു​ക​ളി​ലേ​ക്ക് വി​ശ്വാ​സി​ക​ളു​ടെ വ​ൻ ഒ​ഴു​ക്കാ​യി​രു​ന്നു.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ തീ​ർ​ഥാ​ട​ക​രും താ​മ​സ​ക്കാ​രും ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ ഹ​റം പ​ള്ളി​ക​ളും പു​റം​മു​റ്റ​ങ്ങ​ളും ജ​ന​സ​മു​ദ്ര​മാ​യി മാ​റി. കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ, വി​വി​ധ മ​ന്ത്രി​മാ​ർ, അ​മീ​റു​മാ​ർ എ​ന്നി​വ​ർ മ​ക്ക മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ ഈ​ദ് ന​മ​സ്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ​രു​ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി​യും അ​നു​ബ​ന്ധ വ​കു​പ്പു​ക​ളും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്.

മ​സ്ജി​ദു​ൽ ഹ​റാ​മി​ൽ ഡോ. ​ഉ​സാ​മ അ​ൽ​ഖ​യ്യാ​ത്ത് ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വെ​റു​മൊ​രു സ​ന്തോ​ഷ പ്ര​ക​ട​ന​ത്തി​ന​പ്പു​റം ആ​ഴ​മേ​റി​യ അ​ർ​ഥ​ത​ല​ങ്ങ​ളു​ള്ള​താ​ണ് ഇ​സ്‌​ലാ​മി​ലെ ഈ​ദ് എ​ന്ന് അ​ദ്ദേ​ഹം ത​ന്റെ ഖു​തു​ബ​യി​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

ദൈ​വം ത​ന്റെ ദാ​സ​ന്മാ​ർ​ക്ക് ന​ൽ​കി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​നു​ഗ്ര​ഹീ​ത സ​മ​യ​ങ്ങ​ളാ​ണ് ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ഭ​ക്തി​യും സ​മ​ർ​പ്പ​ണ​വും നി​റ​ഞ്ഞ ആ​രാ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മെ​ത്തു​ന്ന ഈ​ദ്, സ​ൽ​ക​ർ​മ്മ​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തെ​യും ന​ല്ലൊ​രു അ​ന്ത്യ​ത്തി​ന്റെ സ​ന്തോ​ഷ​ത്തെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്. ദാ​ന​ധ​ർ​മ​ങ്ങ​ൾ ചെ​യ്തും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കി​യും ദ​രി​ദ്ര​രെ ആ​ശ്വ​സി​പ്പി​ച്ചു​മാ​ണ് ഈ ​ദി​നം ചെ​ല​വ​ഴി​ക്കേ​ണ്ട​ത്.

പ്രാ​ർ​ഥ​ന, ദൈ​വ​സ്മ​ര​ണ എ​ന്നി​വ​യോ​ടൊ​പ്പം ന​ല്ല വ​സ്ത്ര​ങ്ങ​ളും സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ക്കാ​മെ​ങ്കി​ലും ഭ​ക്തി​യു​ടെ വ​സ്ത്ര​മാ​ണ് ഒ​രു ദാ​സ​ന്റെ ഏ​റ്റ​വും വ​ലി​യ അ​ല​ങ്കാ​ര​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മ​ദീ​ന മ​സ്ജി​ദു​ന്ന​ബ​വി​യി​ൽ ഡോ. ​സ​ലാ​ഹ് അ​ൽ​ബ​ദീ​ർ ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സു​ര​ക്ഷ എ​ന്ന അ​നു​ഗ്ര​ഹ​മാ​ണ് സ്ഥി​ര​ത​യു​ടെ അ​ടി​ത്ത​റ​യെ​ന്നും ഈ​ദ് പാ​പ​മോ​ച​ന​ത്തി​നും കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ന്തോ​ഷ​വും ദ​യ​യും ദാ​ന​ധ​ർ​മ​വും പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വി​ശ്വാ​സ​ത്തി​ന്റെ ഭാ​ഗ​മാ​ണ്. അ​ക​ന്നു​പോ​യ ഹൃ​ദ​യ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​തി​നും പി​ണ​ക്ക​ങ്ങ​ൾ മാ​റ്റി​വെ​ച്ച് അ​നു​ര​ഞ്ജ​ന​ത്തി​ന്റെ പാ​ത സ്വീ​ക​രി​ക്കു​ന്ന​തി​നും വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​മു​ള്ള ദി​ന​മാ​യി ഈ​ദി​നെ കാ​ണ​ണ​മെ​ന്നും മ​സ്ജി​ദു​ന്ന​ബ​വി ഇ​മാം ഓ​ർ​മി​പ്പി​ച്ചു. സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​ള്ളി​ക​ളി​ലും ഈ​ദ് ഗാ​ഹു​ക​ളി​ലും വി​പു​ല​മാ​യ രീ​തി​യി​ൽ ന​മ​സ്കാ​രം ന​ട​ന്നു. അ​ത​ത് മേ​ഖ​ല​ക​ളി​ലെ ഗ​വ​ർ​ണ​ർ​മാ​ർ, ഭ​ര​ണ​രം​ഗ​ത്തെ പ്ര​മു​ഖ​ർ, സ്വ​ദേ​ശി​ക​ൾ, വി​ദേ​ശി​ക​ൾ എ​ന്നി​വ​ർ ഈ​ദ് ഗാ​ഹു​ക​ളി​ൽ സം​ഗ​മി​ച്ചു. മ​ത​കാ​ര്യ ഓ​ഫി​സു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും മു​ൻ​കൂ​ട്ടി ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - Eid-ul-Fitr celebrated in Iru Haram with self-reliance; Lakhs participated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.