ശൈഖ്​ മുഹമ്മദ്​ റഫീഖി​െൻറ കിർഗിസ്​ഥാൻ പൗരത്വം റദ്ദാക്കി

സൗദി അറേബ്യ: കിർഗിസ്​ഥാനിൽ ഉന്നത സൈനിക പദവി നേടിയ മലയാളി എന്ന രീതിയിൽ ഇന്ത്യൻ മാധ്യമങ്ങൾ പരിചയ​പ്പെടുത്തിയ കോഴിക്കോട്​ സ്വദേശി ശൈഖ്​ മുഹമ്മദ്​ റഫീഖി​​െൻറ പൗരത്വം കിർഗിസ്​ഥാൻ റദ്ദാക്കി. ഇത്​ സംബന്ധിച്ച്​ കിർഗിസ്​ഥാൻ പ്രസിഡൻറ്​ പുറത്തിറക്കിയ സർക്കുലർ പുറത്തു വന്നു. പൗരത്വം റദ്ദാക്കിയ കാര്യം   സൗദിയിലെ അംബാസഡർ അബ്​ദുലത്തീഫ്​ ജുമാബേവ്​ സ്​ഥിരീകരിച്ചു.

കിർഗിസ്​ഥാൻ സർക്കാറിലും  സൈന്യത്തിലും വലിയ സ്വാധീനമുള്ളയാൾ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട്​ ഇയാൾക്കെതിരെ സൗദി അറേബ്യയിലെ ഒരു വനിതയും ഇന്ത്യയിൽ നിന്നുള്ള വ്യവസായിയും കഴിഞ്ഞ മാർച്ചിൽ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ കിർഗിസ്​ഥാൻ സർക്കാർ റഫീഖിനെതിരെ അന്വേഷണം നടത്തിയത്. പരാതി ശരിയാണെന്ന്​ ബോധ്യപ്പെട്ടതി​​െൻറ അടിസ്​ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. കിർഗിസ്​ഥാ​​െൻറ പാസ്​പോർട്ട്​ ഇദ്ദേഹത്തിനുണ്ടായിരുന്നു എന്നതല്ലാതെ സൈന്യവുമായോ സർക്കാറുമായോ ഇയാൾക്ക്​ യാതൊരു ബന്ധവുമില്ലെന്ന്​ അംബാസഡർ പറഞ്ഞു. ഏപ്രിൽ 15 മുതൽ അദ്ദേഹത്തി​​െൻറ പാസ്​പോർട്ടിന്​ കടലാസി​​െൻറ വില മാത്രമേയുള്ളു എന്ന്​ അദ്ദേഹം പറഞ്ഞു.

കിർഗിസ്​ഥാൻ സൈന്യത്തിലെ മേജർ ജനറൽ പദവി ലഭിച്ച മലയാളി എന്ന രീതിയിൽ 2017ജനുവരി ആദ്യത്തിലാണ്​ വാർത്തകൾ വന്നത്​. മലയാളത്തിലെ പ്രമുഖ അച്ചടി-ദൃശ്യമാധ്യമങ്ങളിൽ ഇൗ മലയാളിയുടെ അപൂർവ നേട്ടത്തെകുറിച്ച്​ ഫീച്ചറുകൾ തന്നെ പ്രസിദ്ധീകരിച്ചു.

എന്നാൽ ഇദ്ദേഹത്തിന്​ കിർഗിസ്​ഥാൻ സൈന്യവുമായി ഒരു ബന്ധവുമില്ലെന്ന്​ അംബാസഡർ വ്യക്​തമാക്കി. മാർക്കറ്റിൽ നിന്ന്​ വില കൊടുത്തു വാങ്ങിയ പട്ടാളയൂണിഫോമാണ്​ ഇദ്ദേഹം ഉപയോഗിച്ചത്​. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്​ഥരോടൊപ്പമുള്ള വീഡിയോദൃശ്യങ്ങൾ പ്രചരിച്ചതിനെ കുറിച്ച ചോദ്യത്തിന്​ അത്​ വ്യാജമാണെന്ന്​ അംബാസഡർ പറഞ്ഞു.

കിർഗിസ്​ഥാൻ സൈന്യത്തിൽ നിന്ന്​ വിരമിച്ച ചില ഉദ്യോഗസ്​ഥരോടൊപ്പമുള്ള ദൃശ്യങ്ങളാണ്​ ഇതെന്ന്​ അംബാസഡർ വ്യക്​തമാക്കി.കിർഗിസ്​ഥാനിലെ ഒരു എൻ.ജി.ഒയുടെ രേഖയും പ്രചരിക്കുന്നുണ്ട്​. ഇത്​ എൻ.ജ.ഒയുടേതാണെന്ന്​ അംബാസഡർ സ്​ഥിരീകരിച്ചു. കോഴിക്കോട്​ ജില്ലയി​ലെ  എരവന്നൂർ സ്വദേശിയാണ്​ ശൈഖ്​ റഫീഖ്​. കേരളത്തിലെ ഉന്നത മത രാഷ്​ട്രീയ നേതാക്കൾ സൗദിയിൽ വരു​േമ്പാൾ റഫീഖുമായി കുടിക്കാഴ്​ച നടത്താറുണ്ട്​. സൗദിയിലും വലിയ സ്വാധീനമുള്ളയാൾ എന്ന നിലയിലാണ്​ ഇദ്ദേഹം അറിയപ്പെടുന്നത്​.

Tags:    
News Summary - Saudi news- malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.