സൗ​ദി ഫാ​ർ​മ​സി​സ്​​റ്റ്​ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ​യി​ലെ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്റ്റ് ഫോ​റം വാ​ർ​ഷി​കം; ‘വ​സ​ൽ-26’ സെ​പ്റ്റം​ബ​ർ 25ന് ​ജി​ദ്ദ​യി​ൽ

ജി​ദ്ദ: സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്​​റ്റ്​ ഫോ​റ​ത്തി​െൻറ (എ​സ്.​കെ.​പി.​എ​ഫ്) വാ​ർ​ഷി​കാ​ഘോ​ഷ​വും ലോ​ക ഫാ​ർ​മ​സി​സ്​​റ്റ്​ ദി​നാ​ഘോ​ഷ​വും ‘വ​സ​ൽ ‘26’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ സെ​പ്റ്റം​ബ​ർ 25 വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ജി​ദ്ദ ബാ​ഗ്ദാ​ദി​യ​യി​ലെ ക​റം അ​ൽ ബ​ല​ദ് ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​ന്​ സം​ഗ​മ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​ത്.

നി​സ് അ​റേ​ബ്യ ഇ​വ​ൻ​റ്​ മാ​നേ​ജ്മെൻറ്​ ക​മ്പ​നി​യു​ടെ​യും സ​ഹാ​ർ ഫാ​ർ​മ​സി ഗ്രൂ​പ്പി​െൻറ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന വി​വി​ധ സെ​ഷ​നു​ക​ൾ ന​ട​ക്കും. ‘മ​രു​ന്നി​ന​പ്പു​റം ഒ​രു ആ​രോ​ഗ്യ​ജീ​വി​തം’, മാ​ന​സി​കാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ‘ലി​സ​ൺ ടു ​യു​വ​ർ മൈ​ൻ​ഡ്​’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ജെ.​എ​ൻ.​എ​ച്ച് ഹോ​സ്പി​റ്റ​ലി​ലെ പ്ര​മു​ഖ ഇ​േ​ൻ​റ​ണി​സ്​​റ്റ്​ ഡോ. ​ഇ​ന്ദു ച​ന്ദ്ര​ശേ​ഖ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കും.

ഡോ. ​ദാ​നി​ഷ് സ​ലീം, ഡോ. ​റൈ​സാ ശു​കൂ​ർ എ​ന്നി​വ​ർ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കും. ‘എ ​പ്ര​ഫ​ഷ​ന​ൽ ടീം ​ഫോ​ർ പ്രോ​ഗ്ര​സ്സ് ആ​ൻ​ഡ് ചാ​രി​റ്റി’ എ​ന്ന പ്ര​മേ​യ​വു​മാ​യി, കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി സൗ​ദി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലും കേ​ര​ള​ത്തി​ലും വി​വി​ധ സാ​മൂ​ഹ്യ​സേ​വ​ന, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് എ​സ്.​കെ.​പി.​എ​ഫ്. ഫാ​ർ​മ​സി​സ്​​റ്റു​ക​ളു​ടെ പ്ര​ഫ​ഷ​ന​ൽ ഉ​ന്ന​മ​ന​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സം​ഘ​ട​ന ന​ട​പ്പാ​ക്കു​ന്ന​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ സൗ​ദി കേ​ര​ള ഫാ​ർ​മ​സി​സ്​​റ്റ്​ ഫോ​റം പ്ര​തി​നി​ധി​ക​ളു​മാ​യോ 053 567 4363 എ​ന്ന ഫോ​ൺ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജി​ദ്ദ​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ന​സീ​ഫ് ഉ​മ​ർ, ക​ൺ​വീ​ന​ർ നു​ഫൈ​ൽ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​തീ​ഖ് ശാ​ന്ത​പു​രം, റി​യാ​സ്, ഹ​സീ​ബ്, യാ​സി​ർ, സൈ​ഫു​ദ്ധീ​ൻ വാ​ഴ​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Saudi Kerala Pharmacists Forum Annual ‘Vasal-26’ to be held in Jeddah on September 25

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.