നോർക്ക കെയർ പ്ലസ് അപേക്ഷാ തീയതി നീട്ടണം: ജിദ്ദ കെ.എം.സി.സി മുഖ്യമന്ത്രിക്ക് കത്ത് നൽകി
ജിദ്ദ: പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ കഴിഞ്ഞ ആഗസ്റ്റ് 18-ന് ആരംഭിച്ച നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി സെപ്റ്റംബർ 18-ൽ നിന്ന് ഒരു മാസത്തേക്ക് കൂടി നീട്ടാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസകരമായ ഈ പദ്ധതി, സാധാരണക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ചികിത്സാ ചെലവുകൾ നേരിടുന്നതിനും അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങളിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും വലിയ സഹായമാണ്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളിൽ വലിയൊരു വിഭാഗം പരിമിതമായ വരുമാനത്തിൽ കഴിയുന്നവരാണ്.പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ നിരവധി പ്രവാസികൾക്ക് ഇതിെൻറ തുടർച്ചയെക്കുറിച്ച് ആശങ്കയുണ്ട്. അതിനാൽ നിലവിലുള്ള ആനുകൂല്യങ്ങൾ നിലനിർത്തിക്കൊണ്ട് പദ്ധതി പുതുക്കുകയും കൂടുതൽ പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പരിരക്ഷ വിപുലീകരിക്കുകയും വേണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനിടയിൽ ജിദ്ദ കെ.എം.സി.സി ഓഫിസിലെ ഹെൽപ് ഡെസ്ക് വഴി നൂറുകണക്കിന് പ്രവാസികൾക്ക് പദ്ധതിയിൽ ചേരാൻ അവസരം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. എന്നാൽ ഇനിയും Norca Care Plus application deadline should be extended: Jeddah KMCC writes to Chief Ministerചേരാൻ താല്പര്യമുള്ള ആയിരക്കണക്കിന് പേർ ബാക്കിയുണ്ടെന്ന് പ്രസിഡൻറ് അബൂബക്കർ അരിമ്പ്രയും ജനറൽ സെക്രട്ടറി വി.പി. മുസ്തഫയും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.