റിയാദ്​ എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ഓണോഘാഷ പരിപാടി

എടപ്പ ‘ഓണം പൊന്നോണം 2026, തിത്തെയ് തകതെയ്’: വൻ ജനപങ്കാളിത്തത്തോടെ ആഘോഷിച്ചു

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ റിയാദ് (എടപ്പ) ‘ഓണം പൊന്നോണം 2026, തിത്തെയ് തകതെയ്’ ആഘോഷം സംഘടിപ്പിച്ചു. റിയാദ്​ എക്‌സിറ്റ് 26 മാർക്ക് ആൻഡ് സേവ് വേദിയിലായിരുന്നു പരിപാടി. കൺവീനർമാരായ മുഹമ്മദ് ഉവൈസ്, നജു കബീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ അണിയിച്ചൊരുക്കിയത്. ഉപദേശക സമിതി അംഗം ഗോപകുമാർ പിറവം നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ജസീർ കോതമംഗലം, വൈശാഖ് മുരളീധരൻ, ജൂബി ലൂക്കോസ് എന്നിവർ വേദിയും സദസ്സും ഒരുക്കിയത്. ജോൺ വർഗീസ്, ക്രിസ്​റ്റ്യാനോ ലാലു, ഷജീർ ആലുവ എന്നിവർ ഒരുക്കിയ മനോഹരമായ ഓണപ്പൂക്കളം, ഊഞ്ഞാൽ, കളരിപ്പയറ്റ്, കഥകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി.

 

നിഷാദ് ചെറുവട്ടൂരി​െൻറ നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. റിജോ ഡൊമിനിക്കോസി​െൻറ നേതൃത്വത്തിലുള്ള വളൻറിയർ ടീം അംഗങ്ങളായ എം. സാലി ആലുവ, നൗഷാദ് പള്ളത്‌, സകീർ കലൂർ, ജോബി ജോർജ്, അജീഷ് ചെറുവട്ടൂർ, അലി ഇമ്രാൻ, മുഹമ്മദ് തസ്‌ലിം, ഫാരിസ്, കരീം മേതല, വിപിൻ ആന്റണി, ഹിലാൽ ബാബു, കുഞ്ഞുമുഹമ്മദ്, ജിബിൻ രാജ്, ജിജോ മോൻ ആന്റണി, ജോയ് ചാക്കോ, പ്രവീൺ പെരുമ്പാവൂർ, അനസ് കോതമംഗലം, റഹീം ഹസ്സൻ, ലാലു വർക്കി, സമീർ കോതമംഗലം, അനസ് മരങ്ങാട്ട്, അംജദ് അലി, നബീൽ, അൽത്താഫ്, ഷെമീർ മുഹമ്മദ് എന്നിവർ ഓണസദ്യയുടെ ക്രമീകരണവും ഭക്ഷണവിതരണവും ഭംഗിയായി നിർവഹിച്ചു.

എടപ്പ വിമൻസ് കളക്ടീവി​െൻറ താലപ്പൊലിയും ബീറ്റ്‌സ് ഓഫ് റിയാദ് ടീമി​െൻറ ശിങ്കാരിമേളവും അകമ്പടിയായ മാവേലി എഴുന്നള്ളത്ത് ആഘോഷത്തെ ആവേശഭരിതമാക്കി. നൗറിൻ ഷാ, മുഹമ്മദ് സഹൽ, നിസാർ കൊച്ചിൻ എന്നിവരുടെ നേതൃത്വത്തിൽ എടപ്പ റിഥം ക്വീൻസ് അവതരിപ്പിച്ച തിരുവാതിര, ഒപ്പന, മാർഗംകളി എന്നിവയ്‌ക്കൊപ്പം വൈദേഹി നൃത്തവിദ്യാലയ, മെഹർനൂർ ഒപ്പന, ആരവി ഡാൻസ് അക്കാദമി, ഗോൾഡൻ സ്പാരോ, നവ്യ ഡാൻസ് അക്കാഡമി എന്നിവരുടെ കലാവിരുന്നും അരങ്ങേറി.

ലിയ ഷജീർ, ഷാനി ഷമീൽ എന്നിവർ അണിയിച്ചൊരുക്കിയ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ തരം ഡാൻസുകൾ, മ്യൂസിക് ഷോ, ഗിറ്റാർ ഫ്യൂഷൻ തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. മുഹമ്മദ് ഉവൈസി​െൻറ ആമുഖപ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനത്തിൽ എടപ്പ പ്രസിഡൻറ്​ കരീം കാനാമ്പുറം അധ്യക്ഷത വഹിച്ചു. മാർക്ക് ആൻഡ് സേവ് മാനേജർ മുസ്തഫ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

 

അലി ആലുവ, സലാം പെരുമ്പാവൂർ, ബാബു പറവൂർ, ഷുക്കൂർ ആലുവ, ജോയ് ചാക്കോ, റോയ് ജോർജ്, നസ്രിയ ജിബിൻ, സൗമ്യ തോമസ്, അമൃത മേലെമഠം, ശിഹാബ് കൊട്ടുകാട്, സിദ്ദിഖ് തുവ്വൂർ, നാസർ കാരക്കുന്ന്, റഹ്​മാൻ മുനമ്പത്ത്, സലീം കളക്കര, മുജീബ് ഉപ്പട, ഗഫൂർ, ജയൻ കൊടുങ്ങല്ലൂർ, ബിർലു ബിന്യമിൻ, റിജോഷ്, വരുൺ കണ്ണൂർ, ഷിയാസ് കോട്ടയിൽ, സാജു ദേവസ്സി, ജിബിൻ സമദ്, ജാഫർ ഖാൻ, മുജീബ് മൂലയിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും ട്രെഷറർ അമീർ കാക്കനാട് നന്ദിയും പറഞ്ഞു.

അഡ്വ. അജിത്‌ഖാൻ, ജിയാ ജോസ് എന്നിവർ അതാരകരായി. അജ്നാസ് ബാവു, അമീർ ആലുവ, ഉസ്മാൻ പരീത്, നാസർ ആലുവ, ബാബു അലിയാർ, സ്വപ്ന ഷുക്കൂർ, സഫ്‌ന അമീർ, റസാന ഖദീജ, റിസ്‌വാന ഫാരിസ്, ഷൈജി ലാലു, ബീന ജോയ്, അസീന മുജീബ് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Celebrated Onam in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.