‘സവ’ ഒരുക്കിയ ഓണനിറവ് ഓണാഘോഷ പരിപാടിയിൽ വനിതാ വേദി പ്രസിഡൻറ് നസ്സി
നൗഷാദ് സംസാരിക്കുന്നു
ദമ്മാമിൽ ‘സവ’ ഓണനിറവ് അരങ്ങേറി
ദമ്മാം: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ ‘സവ’ ഒരുക്കിയ ‘ഓണനിറവ് 2026’ ആഘോഷ പരിപാടികൾ സൈഹത്തിൽ അരങ്ങേറി. കേരളത്തിെൻറ തനിമയും ഓണത്തിെൻറ പാരമ്പര്യവും പ്രവാസത്തിെൻറ ആത്മബന്ധവും ഒത്തുചേർന്ന ചടങ്ങിൽ കുടുംബാംഗങ്ങളും കുട്ടികളും സംഘടനാ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.
സവയിലെ കുടുംബിനികൾ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.എം. ബഷീർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കിങ് ഫഹദ് യൂനിവേഴ്സിറ്റി പ്രഫസർമാരായ ഡോ. ഹിരൻ ലാൽ, ഡോ. ആര്യ, ഡോ. നവ്യ വിനോദ്, അൽ മന ഹോസ്പിറ്റൽ പൽമനോളജിസ്റ്റ് ഡോ. ലുലു റഹ്മത്, നവാസ് കായംകുളം, സലാം ആലപ്പുഴ, രശ്മി ശിവപ്രകാശ്, നസ്സി നൗഷാദ്, യഹ്യ കോയ, നിറാസ് യൂസുഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ജനറൽ സെക്രട്ടറി അശോകൻ ആല സ്വാഗതവും വനിതാ വേദി സെക്രട്ടറി സാജിദ നൗഷാദ് നന്ദിയും പറഞ്ഞു. വിവിധ കലാ-കായിക മത്സരങ്ങൾക്ക് സിറാജ് കരുമാടി, ഷെറിൻ സജീർ, സജീർ എന്നിവർ നേതൃത്വം നൽകി. രാജേഷ് അമ്പലപ്പുഴ, നിഖിൽ മുരളി, സിന്ധു രാജേഷ്, ഡോ. നവ്യ വിനോദ്, സിദ്ധീഖ് കായംകുളം, ജോഷി ബാഷ, യഹ്യ എന്നിവർ ആലപിച്ച ഗാനങ്ങളും സ്ത്രീകൾ അവതരിപ്പിച്ച തിരുവാതിരയും, കുട്ടികളുടെ വിവിധ നൃത്ത നൃത്യങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.