റിയാദിൽ നിര്യാതയായ മലയാളി നഴ്‌സി​െൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

റിയാദ്: ഏതാനും ദിവസം മുമ്പ്​ റിയാദിൽ നിര്യാതയായ കാസർകോട് ബെരിക്കുളം സ്വദേശിനി ചിപ്പി രതീഷി​െൻറ (35) മൃതദേഹം നാട്ടിലെത്തിച്ചു. കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗത്തി​െൻറ സജീവ ഇടപെടലിൽ നിയമനടപടികളും യാത്രാരേഖകളും പൂർത്തിയാക്കി എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്.

വെള്ളരിക്കുണ്ട് പരപ്പ ബെരിക്കുളം സ്വദേശിനിയായ ചിപ്പി കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലെ സ്വകാര്യ ക്ലിനിക്കിൽ സ്​റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കരിപ്പടക്കത്ത് മധുവി​െൻറയും സീതയുടെയും മകളാണ്. ദക്ഷിണാഫ്രിക്കയിൽ ജോലി ചെയ്യുന്ന രതീഷാണ് ഭർത്താവ്. പ്ലസ് വൺ വിദ്യാർഥിനി അനുനന്ദ കെ. രതീഷ്, മൂന്നാം ക്ലാസ് വിദ്യാർഥിനി ദിവ്യ രതീഷ് എന്നിവരാണ് മക്കൾ.

Tags:    
News Summary - The body of the Malayali nurse who passed away in Riyadh has been brought to her hometown and cremated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.