നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് അ​പേ​ക്ഷാ സ​മ​യ​പ​രി​ധി നീ​ട്ട​ണം: റി​യാ​ദ് കെ.​എം.​സി.​സി

റി​യാ​ദ്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി കാ​ര്യ വ​കു​പ്പി​െൻറ ചു​മ​ത​ല​യു​ള്ള മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും നോ​ർ​ക്ക റൂ​ട്ട്സ് എം.​ഡി​ക്കും ഇ-​മെ​യി​ൽ വ​ഴി​യാ​ണ് കെ.​എം.​സി.​സി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

ഈ ​മാ​സം 18-ന് ​ഇ​ൻ​ഷു​റ​ൻ​സി​ൽ ചേ​രു​ന്ന​തി​നു​ള്ള സ​മ​യം അ​വ​സാ​നി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​റി​െൻറ ഈ ​പ​ദ്ധ​തി​യി​ൽ നി​ല​വി​ൽ ധാ​രാ​ളം പ്ര​വാ​സി​ക​ൾ ചേ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും പ​ട്ട​ണ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​രാ​ണ്. ഇ​ന്റ​ർ​നെ​റ്റ് സൗ​ക​ര്യ​മി​ല്ലാ​ത്ത ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് കു​റ​ഞ്ഞ സ​മ​യ​പ​രി​ധി കാ​ര​ണം പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് സ​മ​യ​പ​രി​ധി കൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

കെ​യ​ർ പ്ല​സ് പ​ദ്ധ​തി​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു പ്ലാ​നി​ൽ ചേ​ർ​ന്ന​യാ​ൾ​ക്ക് വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ്ലാ​നു​ക​ളി​ലേ​ക്ക് മാ​റാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നും കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം, കെ​യ​ർ പ്ല​സി​ൽ സ്വ​ന്തം മാ​താ​പി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ ഒ​രാ​ൾ​ക്ക് അ​ടു​ത്ത ത​വ​ണ പു​തു​ക്കു​മ്പോ​ൾ ഭാ​ര്യ​യു​ടെ​യോ ഭ​ർ​ത്താ​വി​ന്റെ​യോ മാ​താ​പി​താ​ക്ക​ളെ ചേ​ർ​ക്കാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ൽ പ്ലാ​ൻ പ​രി​ഷ്ക​രി​ക്കു​ക​യോ, സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ മ​ര​ണ​പ്പെ​ട്ടാ​ൽ പ​ങ്കാ​ളി​യു​ടെ മാ​താ​പി​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​രം ന​ൽ​കു​ക​യോ ചെ​യ്യു​ന്ന ത​ര​ത്തി​ൽ നി​യ​മാ​വ​ലി​യി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ളും സ​ർ​ക്കാ​റി​ന് മു​മ്പി​ൽ സ​മ​ർ​പ്പി​ച്ചു.

റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ആ​ഴ്ച​യാ​യി ബ​ത്ഹ കെ.​എം.​സി.​സി ഓ​ഫീ​സി​ൽ നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്. ആ​യി​ര​ത്തി​ല​ധി​കം പ്ര​വാ​സി​ക​ളാ​ണ് ഇ​തി​ന​കം നോ​ർ​ക്ക കാ​ർ​ഡ് എ​ടു​ക്കു​ക​യും ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ചേ​രു​ക​യും ചെ​യ്ത​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യു.​പി. മു​സ്ത​ഫ, ഷാ​ഫി തു​വ്വൂ​ർ, സ​ത്താ​ർ താ​മ​ര​ത്ത്, ജ​ലീ​ൽ തി​രൂ​ർ, റ​ഫീ​ഖ് മ​ഞ്ചേ​രി, ഷ​മീ​ർ പ​റ​മ്പ​ത്ത്, സി​റാ​ജ് മേ​ട​പ്പി​ൽ, ന​ജീ​ബ് ന​ല്ലാ​ങ്ക​ണ്ടി, ഷം​സു പെ​രു​മ്പ​ട്ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags:    
News Summary - Norca Care Plus Insurance Application Deadline Should Be Extended: Riyadh KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.