കനിവ് ഓണക്കൂട്ടത്തിൽ സംഘ നൃത്തമവതരിപ്പിച്ച കുട്ടികൾ
‘കനിവ് ഓണക്കൂട്ടം 2026’ ദമ്മാമിൽ ആഘോഷമായി
ദമ്മാം: കനിവ് സാംസ്കാരിക വേദിയും കോബാർ മാർക്ക് ആൻഡ് സേവ് ഹൈപ്പർ മാർക്കറ്റും സംയുക്തമായി ‘കനിവ് ഓണക്കൂട്ടം 2026’ ആഘോഷം സംഘടിപ്പിച്ചു. പൂക്കള മത്സരം, കുട്ടി മാവേലി മത്സരം, വിവിധ ഓണക്കളികൾ, ഗാനസന്ധ്യ, കലാസന്ധ്യ, ഓണമധുരം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. വൈകിട്ട് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രസിഡൻറ് ഷിജു കലയപുരം അധ്യക്ഷത വഹിച്ചു. സോഫിയാ ഷാജഹാൻ ഉദ്ഘാടനം നിർവഹിച്ചു. സെയ്ദ്, ഷാജി പത്തിച്ചിറ, ഷനീബ് അബുബക്കർ, ബിനോ കോശി, മഞ്ചു മണികുട്ടൻ, ബിജു ബേബി, പ്രജിത്, മാർക്ക് ആൻഡ് സേവ് മാനേജ്മെൻറ് ടീം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ട്രഷറർ ജോൺ രാജു സ്വാഗതവും പ്രോഗ്രാം കൺവീനർ സുജിത് കീപ്പള്ളിൽ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി അജു ജോൺ, ഡോണാ സുസൻ എബി എന്നിവർ അവതാരകരായി. ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച പൂക്കള മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് നടന്ന വിവിധ മത്സരങ്ങളിൽ മലയാളികൾക്കു പുറമെ വിവിധ ഭാഷക്കാരായ ആളുകളും പങ്കെടുത്തത് പരിപാടിക്ക് ആവേശം പകർന്നു. ശേഷം കുട്ടി മാവേലി മത്സരവും നടന്നു. ജേക്കബ് ഉതുപ്പ്, സുമേഷ്, ഡോ. ഷബ്നാ ഇർഷാദ് എന്നിവർ മത്സരങ്ങൾക്ക് വിധികർത്താക്കളായി.
സിജു വർഗീസ്, ജിബി തമ്പി, നൗഷാദ്, ബിനു ബേബി, സവാദ്, റംസി എന്നിവർ ഓണക്കളികൾക്ക് നേതൃത്വം നൽകി. ബിജു വർഗീസിെൻറ നേതൃത്വത്തിൽ കിഴക്കൻ പ്രവിശ്യയിലെ ഗായകർ അണിനിരന്ന ഗാനസന്ധ്യയിൽ നാടൻപാട്ടുകൾ ഉൾപ്പെടെയുള്ള ഗാനങ്ങൾ അവതരിപ്പിച്ചു. കലാസന്ധ്യയിൽ വിവിധ നൃത്താലയങ്ങളുടെ മോഹിനിയാട്ടവും ക്ലാസിക്കൽ നൃത്തങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും സിനിമാറ്റിക് ഡാൻസുകളും കനിവ് കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ജോർജജ് ചെറിയാൻ മഹാബലിയുടെ വേഷമണിഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.