സൗദിയിലെ തബൂക്കിൽ ടാങ്കർ ലോറി മറിഞ്ഞ് വൻ അഗ്നിബാധ; ഏഷ്യൻ വംശജൻ മരിച്ചു

തബൂക്ക്: സൗദി അറേബ്യയിലെ തബൂക്കിൽ ഇന്ധനലോറി മറിഞ്ഞ് വൻ അഗ്നിബാധ. അപകടത്തിൽ ടാങ്കർ െഡ്രെവറായ ഏഷ്യൻ വംശജൻ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന 18 ഒാളം വാഹനങ്ങൾ കത്തി നശിച്ചു. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയാണ് ഫൈസലിയ ഡിസ്ട്രിക്ടിൽ അപകടം.

റോഡിൽ 350 മീറ്റർ നീളത്തിൽ അഗ്നി പടർന്നതായി സിവിൽ ഡിഫൻസ് അറിയിച്ചു. അഗ്നിശമനസേനയുടെ ഉൗർജിതമായ ഇടപെടലിൽ ദുരന്തത്തി​​െൻറ വ്യാപ്തി കുറക്കാനായി. വെള്ളവും രാസമിശ്രിതവും ചേർത്ത് റോഡ് വൃത്തിയാക്കി. പരിസരത്തുള്ളവരെ യഥാസമയം അപകടസ്ഥലത്ത് നിന്ന് ഒഴിപ്പിക്കുകുയും ചെയ്തിരുന്നു. തബൂക്കിൽ ടാങ്കർ ലോറി മറിഞ്ഞ് വ്യാഴാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയുടെ ദൃശ്യങ്ങൾ

Tags:    
News Summary - Saudi fire-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.