Posted On
date_range Updated On
date_range മൂന്നിയൂർ സ്വദേശി ഹൃദയഘാതം മൂലം ജുബൈലിൽ മരിച്ചു
ജുബൈൽ: മലപ്പുറം മൂന്നിയൂർ മാവുംകുന്നത്ത് വീട്ടിൽ യൂനുസ് (44) ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ മരിച്ചു. കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആറ് വർഷമായി സൗദിയിലുള്ള യൂനുസ് ഇലക്ട്രീഷ്യനായിരുന്നു. റൂമിൽ തണുപ്പ് അധികമായതിനാൽ സഹപ്രവർത്തകൻ മറ്റൊരു സുഹൃത്തിെൻറ വീട്ടിലാണ് കഴിഞ്ഞ ദിവസം താമസിച്ചത്. രാവിലെ ജോലിക്ക് പോകുന്നതിനായി യൂനുസിനെ വിളിക്കാൻ താമസ സ്ഥലത്ത് എത്തിയപ്പോൾ നിലത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ചെമ്മാട് അബുവിെൻറയും പരേതയായ ഖദീജയുടെയും മകനാണ്. ആറുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ എ.ടി സുനീറ. മക്കൾ : അനസ്, ഉനൈസ്,സാലിഹ്,സാഹിദ്, ഷെറി ഷഹനാസ്. ദുൈബയിലുള്ള മകൻ അനസ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ സന്നദ്ധ പ്രവർത്തകരായ സലിം ആലപ്പുഴയുടെയും കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിൽ നടക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.