സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചപ്പോൾ
മദീന: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ചു. പ്രവാചകൻ മുഹമ്മദ് നബിയുടേയും അനുചരന്മാരുടേയും ഖബറിടങ്ങളിൽ അദ്ദേഹം സലാം അർപ്പിച്ചു. മസ്ജിദുന്നബവിയിലെത്തിയ കിരീടാവകാശി റൗദ ശരീഫിൽ വെച്ച് പ്രത്യേക നമസ്കാരം നിർവഹിച്ചു. തുടർന്ന് പ്രവാചകൻ, അബൂബക്കർ സിദ്ദീഖ്, ഉമർ ബിൻ ഖത്താബ് എന്നിവർക്ക് സലാം അർപ്പിച്ചു.
ഹറം കാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ്, ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, മസ്ജിദുന്നബവിയിലെ ഇമാമുമാർ, ഖത്തീബുമാർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മദീന ഗവർണർ സൽമാൻ ബിൻ സുൽത്താൻ രാജകുമാരൻ, വിവിധ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന വലിയൊരു സംഘം കിരീടാവകാശിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.