മന്ത്രവാദത്തിലേർപ്പെട്ട  അറബ് പൗരൻ പിടിയിലായി

മദീന: മന്ത്രവാദത്തിലേർപ്പെട്ട അറബ് പൗരൻ മദീന പൊലീസി​െൻറ പിടിയിലായി. ഒരു വീട് കേന്ദ്രീകരിച്ച് മന്ത്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതായും നിരവധിയാളുകൾ വീട്ടിൽ വന്നുപോകുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായതെന്ന് മദീന പൊലീസ് വക്താവ് കേണൽ ഹുസൈൻ കഹ്താനി പറഞ്ഞു. ഇയാളുടെ സേവകനായ ഒരാളും പിടിയിലായിട്ടുണ്ട്. മന്ത്രവാദവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും കടലാസുകളും ഏലസുകളും മറ്റും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 50 000 റിയാലും കണ്ടെടുത്തിട്ടുണ്ട്. തുടർനടപടികൾക്കായി ഇരുവരേയും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് കൈമാറിയതായി മദീന പൊലീസ് വക്താവ് പറഞ്ഞു.

Tags:    
News Summary - saudi crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.