ഡീ​ലു​ക​ളു​ടെ രാ​ഷ്​​ട്രീ​യം: കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന അ​ണി​യ​റ നീ​ക്ക​ങ്ങ​ൾ

കേ​ര​ള​ത്തി​െൻറ രാ​ഷ്​​ട്രീ​യ ഭൂ​പ​ടം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​മ്പോ​ൾ അ​ണി​യ​റ​യി​ൽ ഉ​യ​രു​ന്ന ‘ഡീ​ൽ’ ആ​രോ​പ​ണ​ങ്ങ​ൾ വെ​റു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്രം എ​ന്ന​തി​ലു​പ​രി ഗൗ​ര​വ​ക​ര​മാ​യ ചി​ല വ​സ്തു​ത​ക​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന​താ​ണ്. ബി.​ജെ.​പി​യും സി.​പി.​എ​മ്മും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ളെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ രാ​ഷ്​​ട്രീ​യ കേ​ര​ള​ത്തെ പി​ടി​ച്ചു​കു​ലു​ക്കു​മ്പോ​ൾ, ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടു​കാ​ല​ത്തെ ഭ​ര​ണ​കൂ​ട നി​ല​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ പി​ണ​റാ​യി സ​ർ​ക്കാ​റിെൻറ ഭ​ര​ണം പ​രി​ശോ​ധി​ച്ചാ​ൽ സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ളെ കാ​ര്യ​മാ​യി അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ ആ​ഭ്യ​ന്ത​ര വ​കു​പ്പി​െൻറ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്ന​ത് ഒ​രു പ്ര​ധാ​ന നി​രീ​ക്ഷ​ണ​മാ​ണ്. മ​റി​ച്ച്, പ​ല ഘ​ട്ട​ങ്ങ​ളി​ലും ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്ക​പ്പെ​ട്ടു​വെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

അ​ന്വേ​ഷ​ണ​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു​പോ​യ​തോ അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​തോ ആ​യ കേ​സു​ക​ളു​ടെ പ​ട്ടി​ക ഇ​തി​ന് അ​ടി​വ​ര​യി​ടു​ന്നു. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സും മ​ഞ്ചേ​ശ്വ​രം കോ​ഴ​ക്കേ​സും കെ. ​സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട കേ​സു​ക​ളി​ൽ ഭ​ര​ണ​കൂ​ടം പു​ല​ർ​ത്തി​യ മൃ​ദു​സ​മീ​പ​ന​വും തെ​ളി​വാ​ണ്. എ.​ഡി.​ജി.​പി അ​ജി​ത് കു​മാ​റും ആ​ർ.​എ​സ്.​എ​സ് മേ​ധാ​വി ദ​ത്താ​ത്രേ​യ ഹൊ​സ​ബെ​ല്ലെ​യും ത​മ്മി​ൽ ന​ട​ത്തി​യ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച​യും തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ ഒ​തു​ക്കി​ത്തീ​ർ​ത്ത​തും മ​റ്റൊ​രു വ്യ​ക്ത​മാ​യ തെ​ളി​വാ​ണ്. ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്, സ്വ​ർ​ണ്ണ​ക്ക​ട​ത്ത്, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട കേ​സു​ക​ൾ എ​ന്നി​വ​യി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഇ​ട​തു​പ​ക്ഷ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കി​യെ​ന്ന​ത് ഒ​രു പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

വ​ർ​ഷ​ങ്ങ​ളാ​യി കോ​ട​തി​യി​ൽ മാ​റ്റി​വെ​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ലാ​വ​ലി​ൻ കേ​സും സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ക​ളാ​യ നൂ​റു​ക​ണ​ക്കി​ന് കേ​സു​ക​ളി​ലെ മെ​ല്ലെ​പ്പോ​ക്കും ഈ ​സം​ശ​യ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ന്നു. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി ത​ങ്ങ​ളു​ടെ ഘ​ട​ക​ക​ക്ഷി​ക​ളെ മു​ന്നി​ൽ നി​ർ​ത്തി പി​ന്നോ​ട്ട് പോ​യ​ത് കേ​വ​ലം രാ​ഷ്​​ട്രീ​യ വി​ട്ടു​വീ​ഴ്ച​യു​ടെ ഭാ​ഗം മാ​ത്ര​മ​ല്ല. ഇ​തി​ന് പി​ന്നി​ൽ കൃ​ത്യ​മാ​യ ഗ​ണി​ത​ശാ​സ്ത്ര​മു​ണ്ട്. ഈ ​അ​ടു​ത്ത കാ​ല​ത്താ​യി കേ​ര​ള​ത്തി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ‘അ​ജ്ഞാ​ത വോ​ട്ടു​ക​ൾ’ എ​ന്ന പേ​രി​ൽ വ്യാ​പ​ക​മാ​യി വോ​ട്ടു​ക​ൾ ഒ​ഴി​വാ​ക്ക​പ്പെ​ട്ടു (എ​സ്.​ആ​ർ.​​ആ​ർ). ബി.​ജെ.​പി​ക്ക് മു​ൻ​തൂ​ക്ക​മു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഈ ​വോ​ട്ട് കു​റ​വ് പ്ര​ക​ട​മാ​യി​രി​ക്കു​ന്ന​ത്. എ​സ്.​ഐ.​ആ​ർ വ​ഴി​യു​ള്ള വോ​ട്ട് ഒ​ഴി​വാ​ക്ക​ൽ കേ​ര​ള​ത്തി​ൽ ആ​രെ​യാ​ണ് ബാ​ധി​ക്കു​ക​യെ​ന്ന് ബി.​ജെ.​പി മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

ഇ​തി​െൻറ ഫ​ല​മാ​യി വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ബി.​ജെ.​പി​ക്ക് വ​ലി​യ വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​ല​ബാ​ർ മേ​ഖ​ല​യി​ൽ സി.​പി.​എ​മ്മി​നും ഈ ​വോ​ട്ട് ഒ​ഴി​വാ​ക്ക​ൽ വ​ലി​യ തി​രി​ച്ച​ടി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി പ​ര​സ്പ​രം കൈ​മാ​റു​ക എ​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി എ​ത്ര​ത്തോ​ളം വി​ജ​യി​ക്കു​മെ​ന്ന് ക​ണ്ട​റി​യേ​ണ്ട​താ​ണ്. എ​ങ്കി​ലും ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ ‘കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ൾ’ മു​ൻ​നി​ർ​ത്തി നോ​ക്കു​മ്പോ​ൾ, വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ലെ​ങ്കി​ലും വോ​ട്ടു​ക​ൾ മ​റി​യാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. ഇ​ത്ത​ര​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ഒ​ത്തു​തീ​ർ​പ്പു​ക​ളും അ​ദൃ​ശ്യ​മാ​യ രാ​ഷ്​​ട്രീ​യ ഡീ​ലു​ക​ളും വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​െൻറ ഗ​തി നി​ർ​ണ​യി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്.

Tags:    
News Summary - Kerala is Watching Political Deals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.