മദീന: തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഹജ്ജ്-ഉംറ മേഖലയുടെ കാര്യക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിക്കാനുമുള്ള വിപുലമായ പദ്ധതികളോടെ രണ്ട് ദിവസം നീണ്ടുനിന്ന ‘ഉംറ സിയാറ ഫോറം’ സമാപിച്ചു.
സർക്കാർ ഏജൻസികളും ദേശീയ-അന്തർദേശീയ കമ്പനികളും തമ്മിൽ നൂറുകണക്കിന് കരാറുകളിൽ ഒപ്പുവെച്ചതാണ് ഈ വർഷത്തെ ഫോറത്തിെൻറ പ്രധാന നേട്ടം. ഉംറ ആൻഡ് വിസിറ്റ് സിസ്റ്റത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും, നവീകരണത്തിലൂടെ തീർത്ഥാടകരുടെ അനുഭവം കൂടുതൽ മികച്ചതാക്കുന്നതിനുമാണ് ഈ കരാറുകൾ മുൻഗണന നൽകുന്നത്.
ഗതാഗതം, ലോജിസ്റ്റിക്സ്, കാറ്ററിങ്, ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ, ഡിജിറ്റൽ പരിവർത്തനം, പരിശീലനം, നിക്ഷേപം, അന്താരാഷ്ട്ര മാർക്കറ്റിങ് എന്നീ മേഖലകളിൽ വിപുലമായ സഹകരണം ഉറപ്പാക്കും. കൂടാതെ, പരിസ്ഥിതി-സാമ്പത്തിക സുസ്ഥിരത പരിപാടികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള പ്രത്യേക പദ്ധതികളും കരാറുകളുടെ ഭാഗമാണ്. നൂതന സാങ്കേതിക പരിഹാരങ്ങൾ സ്വീകരിക്കുന്നതിലൂടെ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഫോറം വിലയിരുത്തി.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, ലാഭേച്ഛയില്ലാത്ത സംഘടനകൾ എന്നിവയുൾപ്പെടെ പ്രാദേശിക-അന്തർദേശീയ തലത്തിലുള്ള വിപുലമായ പങ്കാളിത്തമാണ് ഇത്തവണ ദൃശ്യമായത്. 150-ലധികം പ്രദർശകർ അണിനിരന്ന എക്സിബിഷൻ, സേവനങ്ങളിലെ നവീകരണത്തെ സംബന്ധിച്ച പാനൽ ചർച്ചകൾ, വർക്ക് ഷോപ്പുകൾ, ഹാക്കത്തോൺ തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.