സൗദിയിൽ കാറ്റിലും മഴയിലും ടെൻറ്​ തകർന്ന് വീണ് യു.പി സ്വദേശി മരിച്ചു

ഹഫർ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിൻ പട്ടണത്തി​െൻറ പ്രാന്തപ്രദേശത്തെ മരുഭൂമിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ടെൻറ്​ തകർന്നു വീണ് ഇന്ത്യാക്കാരൻ മരിച്ചു. ആട്ടിടയനായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് സ്വദേശി അബ്​ദുൽ മൊയ്‌ദീൻ (44) ആണ് മരിച്ചത്. പട്ടണത്തിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെയുള്ള മരുഭൂമി മേഖലയിൽ പെരുന്നാളിന് രണ്ട് ദിവസം മുമ്പാണ് അപകടം നടന്നത്. കനത്ത കാറ്റിലും മഴയിലും ഇദ്ദേഹം താമസിച്ചിരുന്ന ടെൻറ്​ തകർന്നു വീഴുകയായിരുന്നു.

മരിച്ച അബ്​ദുൽ മൊയ്‌ദീ​െൻറ മൃതദേഹം പോസ്​റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാതിനിൽ ഖബറടക്കി. ഒ.ഐ.സി.സി പ്രസിഡൻറ്​ വിബിൻ മറ്റത്താണ് നിയമ നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയത്. മരുഭൂമി മേഖലകളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ താമസക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Tags:    
News Summary - UP native dies after tent collapses in Saudi Arabia due to wind and rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.