റിയാദ്: റിയാദിലെ ബദർ ഡിസ്ട്രിക്റ്റിലുള്ള മൂന്ന് ഫർണിച്ചർ നിർമ്മാണ സ്ഥാപനങ്ങളിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേന വിജയകരമായി നിയന്ത്രണവിധേയമാക്കി. അപകടം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാ വിഭാഗം തീ പടരുന്നത് തടയുകയും പൂർണ്ണമായും അണയ്ക്കുകയും ചെയ്തു.
സംഭവത്തിൽ ആർക്കും പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ഔദ്യോഗികമായി അറിയിച്ചു. തീപിടിത്തവുമായി ബന്ധപ്പെട്ട നിയമപരമായ തുടർനടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.