റിയാദ്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് തങ്ങളുടെ ഉപഭോക്താക്കൾക്കായി പണം മഴയായി പെയ്യുന്ന വമ്പിച്ച സമ്മാനപദ്ധതി പ്രഖ്യാപിച്ചു. ‘മണിറൈൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ മെഗാ പ്രമോഷനിലൂടെ ആകെ 103 ഭാഗ്യശാലികൾക്കായി 55,555 സൗദി റിയാലാണ് സമ്മാനമായി നൽകുന്നത്.
വരും ആഴ്ചകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് ആകർഷകമായ ഈ ക്യാഷ് പ്രൈസുകൾ സ്വന്തമാക്കാൻ അവസരമുണ്ടാകും. സൗദി അറേബ്യയിലെ റിയാദിലുള്ള വിവിധ ഗ്രാൻഡ് ഹൈപ്പർ ഔട്ട്‌ലെറ്റുകളിൽ ഷോപ്പിങ് നടത്തുന്നവർക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക. നിലവിൽ ഔട്ട്‌ലെറ്റുകളിൽ നടന്നുവരുന്ന മറ്റ് ഡിസ്‌കൗണ്ട് ഓഫറുകൾക്ക് പുറമെയാണ് ഉപഭോക്താക്കൾക്ക് കൂടുതൽ സന്തോഷം നൽകിക്കൊണ്ട് മാനേജ്‌മെൻറ് ഈ പുതിയ ക്യാഷ് പ്രൈസ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 8.30-ന് ആയിരിക്കും ഭാഗ്യശാലികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്ക് വലിയ തുകകൾ സമ്മാനമായി ലഭിക്കും. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം, തങ്ങളുടെ ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം കൂടുതൽ ആവേശകരവും ലാഭകരവുമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാൻഡ് ഹൈപ്പർ കോർപ്പറേറ്റ് ടീം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.