മ​ദീ​ന അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ നേ​രി​​ട്ട്​ സ​ന്ദ​ർ​ശി​ച്ച്​ വി​ല​യി​രു​ത്തു​ന്നു

മ​ദീ​ന വി​മാ​ന​ത്താ​വ​ള വി​ക​സ​നം; പു​രോ​ഗ​തി വി​ല​യി​രു​ത്തി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി മേ​ധാ​വി

മ​ദീ​ന: മ​ദീ​ന​യി​ലെ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന ര​ണ്ടാം​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഗാ​ക) മേ​ധാ​വി അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ദു​വൈ​ല​ജ്​ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ അ​ദ്ദേ​ഹം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. സ​ന്ദ​ർ​ശ​ന ഭാ​ഗ​മാ​യി ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ര​ണ്ടാം​ഘ​ട്ട​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​െൻറ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നൊ​പ്പം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ത​കു​ന്ന നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ് ഈ ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഓ​രോ ഘ​ട്ട​വും നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ മേ​ധാ​വി​യോ​ട് വി​ശ​ദീ​ക​രി​ച്ചു.

വ​രാ​നി​രി​ക്കു​ന്ന ഹ​ജ്ജ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി തീ​ർ​ഥാ​ട​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. തീ​ർ​ഥാ​ട​ക​രു​ടെ​യും മ​റ്റ് അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​രു​ടെ​യും യാ​ത്രാ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും, സൗ​ദി അ​റേ​ബ്യ​യു​ടെ വ്യോ​മ​യാ​ന ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കാ​നു​മു​ള്ള പ്ര​ധാ​ന​കേ​ന്ദ്ര​മാ​യി മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തെ മാ​റ്റു​ക എ​ന്ന​താ​ണ് ഈ ​സ​ന്ദ​ർ​ശ​ന​ത്തി​െൻറ പ്ര​ധാ​ന ല​ക്ഷ്യം. ഏ​ക​ദേ​ശം 130 കോ​ടി റി​യാ​ലി​ല​ധി​കം ചെ​ല​വ​ഴി​ച്ചാ​ണ് വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ ഇ​വ​യാ​ണ്. അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ​ക്കാ​യി പ്ര​തി​വ​ർ​ഷം 55 ല​ക്ഷം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ശേ​ഷി​യു​ള്ള പു​തി​യ ടെ​ർ​മി​ന​ലി​െൻറ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ലു​ള്ള ടെ​ർ​മി​ന​ലി​െൻറ ശേ​ഷി പ്ര​തി​വ​ർ​ഷം 1.25 കോ​ടി യാ​ത്ര​ക്കാ​രാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ന് പ്ര​തി​വ​ർ​ഷം 1.8 കോ​ടി യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. യാ​ത്ര​ക്കാ​ർ​ക്കും തീ​ർ​ഥാ​ട​ക​ർ​ക്കും ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ മ​ദീ​ന വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്രാ​ധാ​ന്യം ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ത്താ​നാ​ണ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Madinah Airport Development; Civil Aviation Authority Head Appreciates Progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.