പ​ള്ളി​ച്ച​ട്ട​മ്പി​യു​മാ​യി ടോ​വി​നോ തോ​മ​സ് ദ​മ്മാ​മി​ലേ​ക്ക്

ദ​മ്മാം: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ആ​വേ​ശം പ​ക​രാ​ൻ മ​ല​യാ​ള​ത്തി​െൻറ പ്രി​യ താ​രം ടോ​വി​നോ തോ​മ​സും ത​മി​ഴ് സി​നി​മാ ലോ​ക​ത്തെ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യം ക​യാ​ഡു ലോ​ഹാ​റും സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തു​ന്നു. ടോ​വി​നോ​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ‘പ​ള്ളി​ച്ച​ട്ട​മ്പി’​യു​ടെ ട്രൈ​ല​ർ ലോ​ഞ്ച് വ്യാ​ഴാ​ഴ്ച (ഏ​പ്രി​ൽ ര​ണ്ട്) രാ​ത്രി എ​ട്ടി​ന്​ ദ​മ്മാം സീ​ക്കോ​യി​ലെ ഹൈ​പ്പ​ർ അ​ൽ വ​ഫ​യി​ൽ വെ​ച്ച് ന​ട​ക്കും. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ​യു​ടെ എ​ക്​​സി​ക്ലു​സീ​വ് ട്രൈ​ല​ർ ലോ​ഞ്ച് ഇ​ന്ത്യ​ക്ക് പു​റ​ത്ത് വെ​ച്ച് സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ച​ട​ങ്ങി​നു​ണ്ട്.

സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം ‘ജ​ന​ഗ​ണ​മ​ന’​യി​ലൂ​ടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ത​േ​ൻ​റ​താ​യ ഇ​ടം ക​ണ്ടെ​ത്തി​യ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ഡി​ജോ ജോ​സ് ആ​ൻ​റ​ണി​യും പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഹൈ​പ്പ​ർ അ​ൽ വ​ഫ​യും ഡി​ജി​റ്റ​ൽ ഡൈ​നോ​യും സം​യു​ക്ത​മാ​യാ​ണ് ഈ ​മെ​ഗാ ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സി​നി​മാ പ്രേ​മി​ക​ൾ​ക്കും ആ​രാ​ധ​ക​ർ​ക്കും പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ ‘പ​ള്ളി​ച്ച​ട്ട​മ്പി’​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും പ്രി​യ താ​ര​ങ്ങ​ളെ നേ​രി​ൽ കാ​ണാ​നു​മു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹം. 

Tags:    
News Summary - Tovino Thomas to Dammam with Palli Chattampi Promotion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.