????????? ???????????? ???????????????? ?????? ????????????? ?????

മദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്ഡിനിടെ വെടിവെപ്പ്; പൊലീസുകാരന്‍ മരിച്ചു 

ജിദ്ദ: മദ്യ നിര്‍മാണ ശാലയില്‍ റെയ്ഡിനത്തെിയ പൊലീസ് സംഘത്തെ മാഫിയ സംഘം ആക്രമിച്ചു. വെടിയേറ്റ് ഒരു പൊലീസ് ഉദോ്യാഗസ്ഥന്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ മഹായിലില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഹസം ബിന്‍ മൂസ അല്‍ ബരീഖി എന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
അജ്ഞാതരായ ചില മയക്കുമരുന്ന് കടത്തുകാര്‍ പ്രദേശത്ത് മദ്യം വില്‍ക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഒളിത്താവളത്തില്‍ പൊലീസ് റെയ്ഡിനത്തെിയത്. ഇവരെ കണ്ട ഉടനെ മാഫിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മാരകമായ പരിക്കേറ്റ ഹസം ബിന്‍ മൂസ സംഭവ സ്ഥലത്തു തന്നെ മരിച്ചു. അക്രമി സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. 
മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി പ്രദേശത്ത് വ്യാപക തെരച്ചില്‍ നടക്കുകയാണ്. 
 
Tags:    
News Summary - saudi crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.