സൗദിയിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ കുറവ്​​

റിയാദ്​: സൗദി അറേബ്യയിൽ ആശ്വാസകരമായ രീതിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു. ഞായറാഴ്​ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 322 പേർക്കാണ്​ പുതുതായി കോവിഡ്​​ ബാധ സ്ഥിരീകരിച്ചത്​. 282 പേർ രോഗമുക്തി നേടുകയും ചെയ്​തു​. എന്നാൽ രാജ്യതലസ്ഥാനമായ റിയാദിൽ രോഗവ്യാപനത്തിന്​ കുറവില്ല.

പുതിയ രോഗികളിൽ പകുതിയിലേറെയും അവിടെയാണ്​. രാജ്യത്ത്​ വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിഞ്ഞവരിൽ നാലുപേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്​. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 372732 ആയി. ഇതിൽ 363585 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6433 ആയി.

2714 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. അതിൽ 459 പേരുടെ നില ഗുരുതരമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. രാജ്യത്തെ ​കോവിഡ്​ മുക്തി നിരക്ക് 97.6 ശതമാനം ആയി. മരണനിരക്ക്​ 1.7 ശതമാനമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കൊവിഡ്​ കേസുകൾ: റിയാദ്​ 167, കിഴക്കൻ പ്രവിശ്യ 64, മക്ക 40, അൽഖസീം 9, മദീന 7, അസീർ 7, ഹാഇൽ 5, അൽജൗഫ്​ 5, ജീസാൻ 5, വടക്കൻ അതിർത്തി മേഖല 4, നജ്​റാൻ 4, തബൂക്ക്​ 3, അൽബാഹ 2. 

Tags:    
News Summary - saudi covid update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.