ജുബൈൽ റോയൽ കമീഷന് കീഴിൽ 1,390 ബിരുദധാരികൾ; വ്യാവസായിക നിക്ഷേപം 1.3 ട്രില്യൺ റിയാലിലേക്ക്

ജു​ബൈ​ൽ: ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ന് കീ​ഴി​ലു​ള്ള വി​വി​ധ വി​ദ്യാ​ഭ്യാ​സ സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് 1,390 ബി​രു​ദ​ധാ​രി​ക​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി. ഈ ​ബി​രു​ദ​ദാ​ന ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് റോ​യ​ൽ ക​മീ​ഷ​ൻ ന​ഗ​ര​ങ്ങ​ളി​ലെ 2026 ര​ണ്ടാം പാ​ദ​ത്തി​ന്റെ അ​വ​സാ​ന​ത്തോ​ടെ റോ​യ​ൽ ക​മീ​ഷ​ൻ ന​ഗ​ര​ങ്ങ​ളി​ലെ ആ​കെ വ്യ​വ​സാ​യി​ക നി​ക്ഷേ​പം 1.3 ട്രി​ല്യ​ൺ സൗ​ദി റി​യാ​ലി​ലേ​ക്ക് ഉ​യ​ർ​ന്ന​താ​യും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ജു​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സി​റ്റി​യി​ലെ കി​ങ് അ​ബ്ദു​ല്ല ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ലാ​ണ് പ്രൗ​ഢ​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ അ​മീ​ർ സ​ഊ​ദ് ബി​ൻ നാ​യി​ഫി​ന്റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ ബി​ൻ അ​ബ്ദു​ൽ അ​സീ​സ്, വ്യ​വ​സാ​യ പ്ര​കൃ​തി​വി​ഭ​വ മ​ന്ത്രി, റോ​യ​ൽ ക​മീ ഷ​ൻ പ്ര​സി​ഡ​ന്റ് എ​ൻ​ജി​നി​യ​ർ ഖാ​ലി​ദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ സാ​ലിം തു​ട​ങ്ങി​യ പ്ര​മു​ഖ വ്യ​ക്തി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

രാ​ജ്യ​ത്തെ പ്ര​തി​ഭ​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ന​വും അ​റി​വും ന​ൽ​കു​ന്ന​ത് വ്യാ​വ​സാ​യി​ക, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഏ​റെ പ്രാ​ധാ​ന്യം അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്ന് കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ തൊ​ഴി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​നും വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്. ഈ ​നേ​ട്ടം രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക ശേ​ഷി​യും മ​ത്സ​ര​ശേ​ഷി​യും വ​ർ​ധി​പ്പി​ക്കു​മെ​ന്നും ബി​രു​ദ​ധാ​രി​ക​ളെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.​വ്യ​വ​സാ​യ നി​ർ​മ്മി​തി​യു​ടെ അ​ടി​ത്ത​റ അ​റി​വും നൈ​പു​ണ്യ വി​ക​സ​ന​വു​മാ​ണെ​ന്ന് ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ ത​ന്റെ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. വ്യ​വ​സാ​യ വി​ക​സ​നം എ​ന്ന​ത് ഫാ​ക്ട​റി​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന ഒ​ന്ന​ല്ല, മ​റി​ച്ച് സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, കാ​യി​ക കേ​ന്ദ്ര​ങ്ങ​ൾ, പൊ​തു​സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ചേ​ർ​ന്ന​താ​ണ്. ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത​യും ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​ര​വും ഉ​റ​പ്പു​ന​ൽ​കു​ന്ന മി​ക​ച്ച അ​ന്ത​രീ​ക്ഷ​മാ​ണ് റോ​യ​ൽ ക​മീ​ഷ​ൻ ന​ഗ​ര​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. സ്കൂ​ൾ ത​ലം മു​ത​ൽ കോ​ള​ജു​ക​ൾ വ​രെ നീ​ളു​ന്ന മി​ക​ച്ച വി​ദ്യാ​ഭ്യാ​സ അ​ടി​ത്ത​റ​യാ​ണ് ഈ ​വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണം. വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് ഇ​തു​വ​രെ 33,000 ത്തി​ല​ധി​കം ആ​ൺ-​പെ​ൺ ബി​രു​ദ​ധാ​രി​ക​ൾ പു​റ​ത്തി​റ​ങ്ങി വി​വി​ധ ഫാ​ക്ട​റി​ക​ളി​ലും ക​മ്പ​നി​ക​ളി​ലും ജോ​ലി നേ​ടി രാ​ജ്യ​ത്തി​ന്റെ വ്യാ​വ​സാ​യി​ക വി​ക​സ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യ​വ​സാ​യം, സാ​ങ്കേ​തി​ക​വി​ദ്യ, ഊ​ർ​ജം, അ​നു​ബ​ന്ധ സേ​വ​ന മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് യോ​ഗ്യ​രാ​യ സ്വ​ദേ​ശി പ്ര​തി​ഭ​ക​ളെ സ​ജ്ജ​രാ​ക്കു​ന്ന​തി​ൽ റോ​യ​ൽ ക​മീ​ഷ​ൻ കോ​ള​ജു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും നി​ർ​ണാ​യ​ക പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ജു​ബൈ​ൽ റോ​യ​ൽ ക​മീ​ഷ​ൻ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​അ​ൻ​വ​ർ ബി​ൻ സ​ഈ​ദ് അ​ൽ സ​ഹ്റാ​നി വ്യ​ക്ത​മാ​ക്കി. വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​യി പു​തി​യ അ​ക്കാ​ദ​മി​ക്-​സാ​ങ്കേ​തി​ക കോ​ഴ്‌​സു​ക​ൾ ആ​രം​ഭി​ച്ച​താ​യും മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പെ​ൺ​കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​നം 30 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ.​ഐ.​സി​യു​ടെ പു​രു​ഷ കാ​മ്പ​സി​ന് പു​റ​മെ സു​ദൈ​ർ, ഫൈ​ഹ, മ​ത്റ​ഫി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​നി​ത കാ​മ്പ​സു​ക​ളി​ലും ജെ.​ടി.​ഐ യി​ലു​മാ​യി പ​തി​നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്. എ​ൻ​ജി​നീ​യ​റി​ങ്, ബി​സി​ന​സ് മാ​നേ​ജ്മെ​ന്റ്, ഇ​ന്റീ​രി​യ​ർ ഡി​സൈ​ൻ മേ​ഖ​ല​ക​ളി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ ഡി​പ്ലോ​മ, നാ​ലു വ​ർ​ഷ​ത്തെ ബി.​എ​സ് ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളും പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കാ​യി സാ​യാ​ഹ്ന ബി.​എ​സ്.​ഐ.​ടി കോ​ഴ്സും ഇ​വി​ടെ​യു​ണ്ട്. കൂ​ടാ​തെ, സ്കി​ൽ അ​ധി​ഷ്ഠി​ത കോ​ഴ്സു​ക​ൾ ന​ൽ​കു​ന്ന ജു​ബൈ​ൽ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ഇം​ഗ്ലീ​ഷ് ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ജു​ബൈ​ൽ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നു​ള്ള ആ​ദ്യ ബാ​ച്ച് പെ​ൺ​കു​ട്ടി​ക​ളു​ടെ ബി​രു​ദ ദാ​ന​വും ഇ​ത്ത​വ​ണ ന​ട​ന്നു. സൗ​ദി വ​നി​ത​ക​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ലും പ​ങ്കാ​ളി​ത്ത​ത്തി​ലും കൈ​വ​രി​ച്ച വ​ലി​യ മു​ന്നേ​റ്റ​ത്തെ​യാ​ണ് ഇ​ത് അ​ട​യാ​ള​പ്പെ​ടു​ത്തു ന്ന​ത്. ച​ട​ങ്ങി​ന്റെ സ​മാ​പ​ന​ത്തി​ൽ ഫ​സ്റ്റ് ക്ലാ​സ് ഓ​ണേ​ഴ്സോ​ടെ വി​ജ​യി​ച്ച ബി​രു​ദ​ധാ​രി​ക​ളെ​യും പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​ർ​മാ​രെ​യും കി​ഴ​ക്ക​ൻ പ്ര​വി​ശ്യാ ഗ​വ​ർ​ണ​ർ പ്ര​ത്യേ​കം ആ​ദ​രി​ച്ചു.

Tags:    
News Summary - 1,390 graduates under the Jubail Royal Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.