ജിദ്ദ കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി സ്റ്റുഡന്റ്സ് വിങ് സംഗമം
ജിദ്ദ: കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്റ്റുഡന്റ്സ് വിങ് സംഗമം’ സംഘടിപ്പിച്ചു. ജിദ്ദയിലെ ജില്ല കമ്മിറ്റി ഓഫിസിൽ ചേർന്ന പരിപാടി ജില്ല കെ.എം.സി.സി. പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ് ഉദ്ഘാടനം ചെയ്തു.
നമ്മൾ ചെയ്യുന്ന ഓരോ പ്രവർത്തനവും നമ്മുടെ സമൂഹത്തിന്റെ സംസ്കാരവും പൈതൃകവും പിൻപറ്റുന്നതാകാൻ പ്രത്യേകം ശ്രദ്ധിക്കണെമെന്ന് അദ്ദേഹം ഉണർത്തി. സ്റ്റുഡന്റ്സ് വിങ് പ്രസിഡന്റ് അസീം നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജീവിതത്തിലെ ഏത് മേഖലയിലെത്തിയാലും മറ്റുള്ളവർക്ക് താങ്ങായി നിൽക്കാനും ഒരു കൈ സഹായം നൽകാനും കഴിയണമെന്നും അതാണ് കെ.എം.സി.സി. നിങ്ങളിലൂടെ കാണുന്ന സ്വപ്നമെന്നും അദ്ദേഹം വിദ്യാർഥികളെ ആഹ്വാനം ചെയ്തു.
വനിതാ വിങ് ജനറൽ സെക്രട്ടറി സുഹൈല തേറമ്പത്ത്, സെക്രട്ടറി സൻഹ ബഷീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിദ്യാർഥികളുടെ ശാക്തീകരണത്തിന് സ്റ്റുഡന്റ്സ് വിങ് വലിയ പങ്ക് വഹിക്കുമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ടി.കെ. ഹാഷിദ് റിദാൻ, ഷസാ ഫാത്വിമ, ഫാത്വിമ റിൻഷ, സൽഫ റോഷ്നി, നൗറിൻ തുവ്വൂർ, മുഹമ്മദ് ഷെസിൻ, ഷാസിയ, മുഹമ്മദ് ഇഷാൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡന്റ്സ് വിങ് ജനറൽ സെക്രട്ടറി മുഹമ്മദ് റഹീസ് പുളിക്കപ്പറമ്പിൽ സ്വാഗതവും ട്രഷറർ മുഹമ്മദ് മിഷാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.