എസ്.ഐ.ആറും പൗരത്വ നിയമവുമെല്ലാം സംഘപരിവാറിന്റെ ഉപകരണങ്ങൾ -ഡോ.സുബൈർ ഹുദവി ചേകന്നൂർ

റിയാദ്: സംഘപരിവാർ ശക്തികൾ അവരുടെ അധികാരം നിലനിർത്തുന്നതിന് വേണ്ടിയാണ് എസ്.ഐ.ആറും പൗരത്വ ഭേദഗതി നിയമങ്ങളുൾപ്പടെയുള്ള കാര്യങ്ങൾ ഉപയോഗിക്കുന്നതെന്ന് ബീഹാറിലെ കിഷൻഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖുർത്വുബ വെൽഫെയർ ഫൗണ്ടേഷൻ സ്ഥാപകനും ഡയറക്ടറുമായ ഡോ.സുബൈർ ഹുദവി ചേകന്നൂർ അഭിപ്രായപ്പെട്ടു.

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ബത്ഹ ഓഫീസിൽ സംഘടിപ്പിച്ച ജന്ദർ മന്ദിർ 02 സമരസംഗമത്തിൽ സംബന്ധിച്ച് മുഖ്യ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹത്തിന് കേവലമായ സഹായങ്ങൾക്കപ്പുറം അവരെ വിദ്യാഭ്യാസപരിവർത്തനത്തിന് വിധേയമാക്കുന്ന പദ്ധതികൾ നടപ്പിലാക്കുകയാണ് വേണ്ടതെന്നും ഹുദവി കൂട്ടിച്ചേർത്തു. ബീഹാറിലെ കിഷൻഗഞ്ച് കേന്ദ്രീകരിച്ച് കഴിഞ്ഞ ഒമ്പത് വർഷങ്ങളിലായി നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം സംഗമത്തിൽ വിശദീകരിച്ചു. ഗ്രയസ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സയ്യിദ് അഷ്‌റഫ്‌ തങ്ങൾ ചെട്ടിപ്പടി പരിപാടി ഉദ്ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, എസ്.കെ.ഐ.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അറക്കൽ, റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത്, ചെയർമാൻ യു.പി മുസ്തഫ, കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റംഗങ്ങളായ ജലീൽ തിരൂർ, മുഹമ്മദ് വേങ്ങര, മൊയ്തീൻ കുട്ടി തെന്നല, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഫീഖ് മഞ്ചേരി, നാസർ മാങ്കാവ്, സിറാജ് മേടപ്പിൽ എന്നിവർ സംസാരിച്ചു. ജാഫർ തങ്ങൾ കൊടുവള്ളി ഖിറാഅത്ത് നടത്തി. സെക്രട്ടറി ഷാഫി മാസ്റ്റർ തുവ്വൂർ സ്വാഗതവും ഷമീർ പറമ്പത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - SIR and Citizenship Act are tools of the Sangh Parivar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.