ടി.എം.ഡബ്ല്യു.എ. ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
ജിദ്ദ: ടി.എം.ഡബ്ല്യു.എ ജിദ്ദ ഇൻ ഹൗസ് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. അൽ ഫൈഹ ഡിസ്ട്രിക്ടിലെ അൽ അന്ദലൂസ് ഇന്റർനാഷനൽ സ്കൂളിലുള്ള വിവ ബാഡ്മിന്റൺ അക്കാദമിയുടെ പുതിയ കോർട്ടിലെ ഉദ്ഘാടന മത്സരങ്ങളായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ടി.എം.ഡബ്ല്യു.എ പ്രസിഡന്റ് അർഷദ് അച്ചാരത്ത് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ എ.പി.എം മുഹമ്മദ് അലി, വി.പി. സലീം, എ.കെ. അനീസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. നിഹാൽ അസ്ലം ഖിറാഅത്ത് നടത്തി.
ബിഗിനേഴ്സ്, അമച്വർ, പ്രൊഫഷണൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ബിഗിനേഴ്സ് വിഭാഗത്തിൽ, ഉമർ റഫീഖ് –ഹംദാൻ ഇസാം സഖ്യത്തെ പരാജയപ്പെടുത്തി സഹദ് – നഹൽ സഖ്യം ചാമ്പ്യന്മാരായി. അമച്വർ വിഭാഗത്തിൽ, ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഇഹാൻ നിഷാദ് – ഫൈസാൻ ഫഹദ് സഖ്യത്തെ കീഴടക്കി മാസിൻ – ഇർഫാൻ സഖ്യം കിരീടം ചൂടി. പ്രൊഫഷണൽ വിഭാഗത്തിൽ, ഗുൽസാർ – സജാദ് സഖ്യത്തെ പരാജയപ്പെടുത്തി നിഷാദ് – ദാവൂദ് കൈതാൽ സഖ്യം ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. സമ്മാനദാന ചടങ്ങിൽ ചീഫ് റഫറിയായ നാസർ കണ്ണൂർ മുഖ്യാതിഥിയായി പങ്കെടുത്തു. ടി.എം.ഡബ്ല്യു.എ പ്രസിഡന്റ് അർഷദ് അച്ചാരത്ത്, സെക്രട്ടറി കെ.കെ. മഖ്ബൂൽ ഇവന്റ്സ് ഹെഡ് കെ.എം ഷംസീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിർഷാദ്, സിയാദ് കിടാരൻ, സഹ്നാസ്, ഹസ്സൻ സഫറുല്ല, റഫീഖ് പെരൂൾ, ദാവൂദ് കൈതാൽ എന്നിവരും അതിഥികളായ റാഷിദ്, അഹ്മദ് കബീർ എന്നിവരും വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.